Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലീസിനെത്തുന്നത് ഗംഭീര ആക്ഷൻ ചിത്രം: ‘അജഗജാന്തരം’ ഫസ്റ്റ്ലുക്ക്   പുറത്തിറങ്ങി.

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമായ അജഗജാന്തര ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രം ഫെബ്രുവരി 26 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഉണ്ട്. താരങ്ങളെല്ലാം തന്നെ കട്ട കലിപ്പിലാണ് ഫസ്റ്റ്‌ലുക്കില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.

  200 കോടി രൂപയുടെ സിഎസ്ആര്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ്. രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ്, വസത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് കണ്ണന്‍ എസ് ഉള്ളൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

  മൂന്ന് പുതിയ ഫണ്ടുകളുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്

 

Maintained By : Studio3