October 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയുടെ കുറഞ്ഞ പ്രതിദിന പരിധി 100 രൂപയാക്കി

കൊച്ചി: എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനി പ്രതിദിന എസ്‌ഐപി തുക കുറഞ്ഞത് 100 രൂപയായി നിശ്ചയിച്ചു. മേലില്‍ എല്‍ഐസി് മ്യൂച്വല്‍ ഫണ്ടിന്റെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികളില്‍ കുറഞ്ഞ പ്രതിദിന അടവ് പരിധി 100 രൂപയോ ശേഷം 1 രൂപയുടെ ഗുണിതങ്ങളോ ആയിരിക്കും. ചില പദ്ധതികളില്‍ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയായും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. സ്റ്റെപ്പപ്പിനുള്ള കുറഞ്ഞ പരിധി നൂറുരൂപയും ശേഷം 1 രൂപയുടെ ഗുണിതങ്ങളുമായിരിക്കും. എല്‍ഐസി എംഎഫ് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍, എല്‍ഐസി എംഎഫ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്നിവ ഒഴികെയുള്ള എല്ലാ പദ്ധതികള്‍ക്കും 2024 ഒക്ടോബര്‍ 16 മുതല്‍ ഈ ഇളവ് ബാധകമായിരിക്കും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എസ്‌ഐപി പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈയിടെയാണ് സെബി കുറഞ്ഞ തുകയിലുള്ള എസ്‌ഐപി പ്രഖ്യാപിച്ചത്. കൂടുതല്‍ ചെറുപ്പക്കാരേയും അധ്വാനിക്കുന്ന ജന വിഭാഗത്തേയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 100 രൂപയുടെ പ്രതിദിന എസ്‌ഐപി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആര്‍.കെ ഝാ അഭിപ്രായപ്പെട്ടു. ദേശീയ സര്‍വേ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 56 ശതമാനം തൊഴിലാളികളാണ്.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം
Maintained By : Studio3