Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബയോ പോളിമര്‍ ഉത്പന്നങ്ങളുമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

1 min read

കൊച്ചി: കപ്പയിലെ പശയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍മ്മിച്ച പശ ഉപയോഗിച്ച് നിര്‍മ്മിച്ച ബയോ പോളിമര്‍ ഉത്പന്നങ്ങളുമായി ഉയരങ്ങള്‍ കീഴടക്കുകയാണ് ബയോ ആര്യവേദിക് നാച്വറല്‍സ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പ്. ഗവേഷണ ഘട്ടം മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയ പിന്തുണയും ധനസഹായങ്ങളും ഈ വളര്‍ച്ചയ്ക്ക് സഹായകരമായെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ വിനീത എകെയും അരുണ്‍ ഭാസ്കറും പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്ന വരുന്ന സ്റ്റാര്‍ച്ചിംഗ് രീതികളില്‍ വ്യത്യസ്തമായി തുണികള്‍ ഇസ്തിരിയിടുന്ന സമയത്ത് സ്പ്രേ ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ നിര്‍മ്മിച്ചെടുത്ത ഉത്പന്നമാണ് ബയോ ആര്യവേദിക് നാച്യുറല്‍സിന്‍റ ആല്‍ബൈഡോണ്‍ഫാബ്രിക് സ്റ്റീഫ്നെര്‍ സ്പ്രെ. സ്റ്റാര്‍ച്ചിംഗ് കൂടാതെ തുണികള്‍ക്ക് തിളക്കവും ഈടും കൂടുന്നതിനോടൊപ്പം രോഗാണുമുക്തമാകുകയും ചെയ്യുന്നു. കൂടാതെ ഈ ബയോ- പോളിമെര്‍ വസ്ത്രങ്ങളുടെ നൂലിഴകളില്‍ ഒരു കവചം തീര്‍ക്കുകയും പൊടിപടലങ്ങളില്‍ നിന്നും അണുക്കളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവ രീതിയില്‍ ഇത് വേര്‍തിരിച്ചെടുക്കാനായതാണ് നിര്‍ണായകമായതെന്ന് വിനീത എ കെ പറഞ്ഞു. വസ്ത്രനിര്‍മ്മാണ ശാലകളിലെ സ്റ്റാര്‍ച്ചിംഗ് പ്രക്രിയയിലുള്ള കെമിക്കല്‍സിന്‍റെ ഉപയോഗം കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നു. ഇതിലെ സവിശേഷമായി വികസിപ്പിച്ചെടുത്ത ഫോട്ടോ കാറ്റലിറ്റിക് ആക്ടിവിറ്റി ഹരിതഗൃഹവാതകങ്ങളെ ആഗിരണം ചെയ്ത് ഓക്സിജന്‍ ആയി മാറ്റി ചുറ്റുമുള്ള വായു ശുദ്ധീകരിക്കുന്നു. ഈ സ്പ്രേ പൂര്‍ണമായും ജൈവമായതിനാല്‍ വായു, ജലം, മണ്ണ് എന്നിവ മലിനമാകാതെ സംരക്ഷിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ടെക്സ്റ്റൈല്‍ ടെസ്റ്റിംഗ് ലാബിലാണ് ആല്‍ബെഡോണിന്‍റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ക്ലിനിക്കല്‍ പരിശോധനകള്‍ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലും നടത്തി. ആല്‍ബെഡോണ്‍ 3 ഇന്‍ വണ്‍ ഫാബ്രിക് സ്റ്റീഫനര്‍ സ്പ്രേ എന്ന പേരില്‍ ആമസോണ്‍ വഴി ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലും ഈ ഉത്പന്നം ബയോ ആര്യവേദിക് നാച്വറല്‍സ് പുറത്തിറക്കിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നതെന്ന് അരുണ്‍ ഭാസ്കര്‍ പറഞ്ഞു. ശൈശവദശയിലും ഉത്പന്ന വികസന ഘട്ടത്തിലും കെഎസ് യുഎം നല്‍കിയ സഹകരണം ഏറെ പ്രചോദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണം ഐഐഎമ്മിന്‍റെ നാരീപ്രണര്‍ പരിപാടിയില്‍ ആദ്യ അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബയോ ആര്യവേദിക് നാച്വറല്‍സ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍ നിന്നുള്ള 155 സ്റ്റാര്‍ട്ടപ്പുകളുമായി മത്സരിച്ചാണ് ഈ നേട്ടം ബയോ ആര്യവേദിക് നാച്വറല്‍സ് കൈവരിച്ചത്. എന്‍ബിസിസി ഇന്ത്യയുടെ അംഗീകാരത്തിനൊപ്പം ഐഐടി മദ്രാസിന്‍റെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളിലൊന്നായി ഭാരത് ടെക്സ് 2025 ഗ്ലോബല്‍ ടെക്സറ്റൈല്‍ ഇവന്‍റിന്‍റെ ഭാരത് മണ്ഡപത്തിന്‍റെ വേദിയില്‍ ആശയം അവതരിപ്പിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചു.

  ടാറ്റാ എഐഎ എൻഎഫ്ഒ

 

Maintained By : Studio3