November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂം അയോധ്യയിൽ

1 min read

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌‍മത് ഷോറൂം അയോധ്യയിൽ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ഷോറൂമില്‍ ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവും ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അന്തരീക്ഷത്തിൽ വിപുലമായ ആഭരണരൂപകല്‍പ്പനകളുമാണ് ഒരുക്കിയിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-മത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. മാർഗദർശകങ്ങളായ നിരവധി ഉദ്യമങ്ങളിലൂടെ ഇന്ത്യന്‍ ആഭരണവ്യവസായത്തെ സ്ഥിരമായി രൂപപ്പെടുത്തി വരികയായിരുന്നു കല്യാണ്‍ ജൂവലേഴ്സ്. ഒരു പതിറ്റാണ്ടിലേറെയായി ഈ ജനപ്രിയ ബ്രാന്‍ഡുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ട്. വിശ്വാസം, സുതാര്യത, ഉപയോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പാരമ്പര്യമെന്നും ഈ സവിശേഷമായ ആഭരണ ബ്രാന്‍ഡിനെ അയോധ്യയിലെ ഉപയോക്താക്കള്‍ ഹാര്‍ദ്ദമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചൻ അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമൻ കുടുംബം അണ്‍കട്ട് റൂബി, മുത്തുകൾ, മരതക കല്ലുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോൾക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമർപ്പിച്ചു. ഇരുന്നൂറ്റിയന്‍പതാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുമ്പോള്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടുനീണ്ട ദീര്‍ഘമായ യാത്രയില്‍ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സവിശേഷമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും രാജ്യത്തെമ്പാമായുള്ള ഉപയോക്താക്കളുമായി ബന്ധം നിലനിർത്താൻ കഴിയുന്നതിന്‍റെയും പ്രതിഫലനമാണ് ഈ പുതിയ നാഴികക്കല്ല്. സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതിൽ ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്താന്‍ കല്യാണ്‍ ജൂവലേഴ്സിനു കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിലും ഉപയോക്തൃകേന്ദ്രീകൃതമായ സമീപനമായിരിക്കും വളര്‍ച്ചയ്ക്ക് നിദാനമാകുകയെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് നിമാ ടെംപിള്‍ ജൂവലറി ശേഖരത്തില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഭരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സമ്പന്നമായ പാരമ്പര്യവും നവീനമായ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും ഉള്‍പ്പെടുത്തി നൈപുണ്യത്തോടെ നിർമ്മിച്ചവയാണ് ഇവ. രാമായണത്തിലെയും മറ്റ് ഇന്ത്യന്‍ ഇതിഹാസങ്ങളിലേയും കാലാതീതമായ ആഖ്യാനങ്ങള്‍ക്കുള്ള ആദരവാണ് ഈ ആഭരണങ്ങള്‍.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍
Maintained By : Studio3