ഗജ അള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്മെന്‍റ് ഐപിഒ

കൊച്ചി: ഗജ ക്യാപിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗജ അള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 2004ല്‍ സ്ഥാപിതമായ കമ്പനി 2025 ജനുവരിയില്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് പബ്ലിക് ലിമിറ്റഡിലേക്ക് മാറുകയും പേര് ഗജ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡ് എന്നാക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യം നടന്ന പ്രീ-ഐപിഒ ഫണ്ട് റൈസിങ് റൗണ്ടില്‍ കമ്പനി 125 കോടി രൂപ സമാഹരിച്ചു. പുതിയ ഇക്വിറ്റി ഓഹരികളുടെ ഐപിഒയിലൂടെ സമാഹരിച്ച തുക കമ്പനിയുടെ പുതിയ ഫണ്ട് മാനേജ്മെന്‍റ് സ്ട്രാറ്റജിക്ക് ഉപയോഗിക്കും.