അറ്റ്ലാന്‍റ ഇലക്ട്രിക്കല്‍സ് ഐപിഒയ്ക്ക്
![](https://futurekerala.in/wp-content/uploads/2021/02/ipo.jpg)
കൊച്ചി: അറ്റ്ലാന്‍റ ഇലക്ട്രിക്കല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഓഹരി ഒന്നിന് 2 രൂപ വീതം മുഖവിലയുള്ള 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 3,810,895 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.