November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വഴിത്തിരിവാകാന്‍ ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍

1 min read
  • മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എന്‍എന്‍ജി ടെര്‍മനില്‍
  • ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തിയതോടെ ഊര്‍ജരംഗത്ത് പുതിയ വഴിത്തിരിവിനാണ് സാധ്യതയൊരുങ്ങുന്നത്. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍.

പ്രകൃതി വാതക സ്റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്എസ്ആര്‍യു ഹുവേഗ് ജയന്‍റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി പ്രവര്‍ത്തിക്കുക. സിംഗപൂരിലെ കെപ്പല്‍ ഷിപ്യാര്‍ഡില്‍ നിന്നാണ് ഈ കപ്പല്‍ ജയ്ഗഢ് തുറമുഖത്തെത്തിച്ചത്. ഫ്ളോട്ടിങ് സ്റ്റോറേജ് ആന്‍റ് റിഗ്യാസിഫിക്കേഷന്‍ യൂണിറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്ളോട്ടിങ് എന്‍എന്‍ജി ടെര്‍മിനല്‍ എന്ന് എച്ച്-എനര്‍ജി സി.ഇ.ഒ ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2017ല്‍ നിര്‍മ്മിച്ച ഈ ഭീമന്‍ എല്‍.എന്‍.ജി കപ്പലിന് 1.7 ലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയും, 750 ദശലക്ഷം ഘനയടി റീഗ്യാസിഫിക്കേഷന്‍ ശേഷിയുമുണ്ട്. എച്-എനര്‍ജി ഈ ഫ്ളോട്ടിങ് ടെര്‍മിനലിനെ 10 വര്‍ഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. നാഷണല്‍ ഗ്യാസ് ഗ്രിഡുമായും ഇതു ബന്ധിപ്പിക്കപ്പെടും.

ഫ്ളോട്ടിങ് സ്റ്റോറേജും റീഗ്യാസിഫിക്കേന്‍ സംവിധാനങ്ങളുമുള്ള എല്‍.എന്‍.ജി ടെര്‍മിനലുകള്‍ പ്രകൃതി സൗഹൃദവും കാരക്ഷമവുമായ രീതിയില്‍ പ്രകൃതി വാതക ഇറക്കുമതി ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് ഹിരനന്ദാനി പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഈ ടെര്‍മിനല്‍ ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3