ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ സഹായ ടോര്‍പ്പിഡോ സംവിധാനം വിജയകരമായി വിക്ഷേപിച്ചു
ന്യൂ ഡല്‍ഹി : ഡിആര്‍ഡിഒ വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ സംവിധാനം ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് ഇന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈല്‍ അധിഷ്ഠിത ടോര്‍പ്പിഡോ ഡെലിവറി സംവിധാനമാണിത് .ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവന്‍ ദൂര ശേഷിയും വിജയകരമായി പ്രദര്‍ശിപ്പിച്ചു.ടോര്‍പ്പിഡോയുടെ പരമ്പരാഗത പരിധിക്കപ്പുറം അന്തര്‍വാഹിനി വിരുദ്ധ യുദ്ധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിസൈലില്‍ ടോര്‍പ്പിഡോ, പാരച്യൂട്ട് ഡെലിവറി സിസ്റ്റം, റിലീസ് മെക്കാനിസം എന്നി സംവിധാനങ്ങള്‍ ഉണ്ട് .ഈ കാനിസ്റ്റര്‍ അധിഷ്ഠിത മിസൈല്‍ സംവിധാനത്തില്‍ രണ്ട് ഘട്ട സോളിഡ് പ്രൊപ്പല്‍ഷന്‍, ഇലക്ട്രോ-മെക്കാനിക്കല്‍ ആക്യുവേറ്ററുകള്‍, പ്രിസിഷന്‍ ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ അടങ്ങിയിരിക്കുന്നു.ഗ്രൗണ്ട് മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിക്കുന്നത്, ഇതിന് നിരവധി ദൂരങ്ങള്‍ മറികടക്കാന്‍ കഴിയും.സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ സംവിധാനത്തിന്റെ വിജയകരമായ പരീക്ഷണത്തില്‍ പങ്കെടുത്ത ടീമുകളെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.