867 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്
1 min readമുംബൈ: യോഗ്യതയുള്ള എല്ലാ പോളിസി ഉടമകള്‍ക്കുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 867 കോടി രൂപയുടെ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ ഇന്നുവരെയുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ബോണസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ച ബോണസിനേക്കാള്‍ 10 ശതമാനം കൂടുതലാണ് ഇത്.
2021 മാര്‍ച്ച് 31മുതല്‍ പ്രാബല്യത്തില്‍ വരുന്ന എല്ലാ പോളിസികളും ഈ ബോണസ് സ്വീകരിക്കാന്‍ യോഗ്യമാണ്. മാത്രമല്ല പോളിസി ഹോള്‍ഡര്‍മാരുടെ ആനുകൂല്യങ്ങളില്‍ ഇത് ചേര്‍ക്കുകയും ചെയ്യും. 9.8 ലക്ഷം പങ്കാളിത്ത പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് അവരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഗുണകരമാകും. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ വഴി ലഭിക്കുന്ന ലാഭത്തിന്‍റെ വിഹിതമാണ് ബോണസ്, ഇത് അവരുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേര്‍ക്കുന്നു, അങ്ങനെ കോര്‍പ്പസ് വര്‍ദ്ധിപ്പിക്കുന്നു.
പോളിസി ഹോള്‍ഡര്‍മാര്‍ക്ക് കമ്പനി തുടര്‍ച്ചയായി 15-ാം വര്‍ഷമാണ് ബോണസ് പ്രഖ്യാപിക്കുന്നത്. 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സ്ഥിര വരുമാന പോര്ട്ട്ഫോളിയൊയുടെ 96.8 ശതമാനം സോവര്‍ജിന്‍ ഫണ്ടുകളിലോ എഎഎ റേറ്റുചെയ്ത പേപ്പറിലോ നിക്ഷേപിക്കപ്പെടുന്നു.