October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി ഹ്യുണ്ടായ് ക്രെറ്റയുടെ ജൈത്രയാത്ര

2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്

ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് ആറ് ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ. പുതിയ നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഈ ജനപ്രിയ എസ്‌യുവി. 2015 ലാണ് ഹ്യുണ്ടായ് ക്രെറ്റ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടയിലാണ് അവസാന ഒരു ലക്ഷം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ വിറ്റുപോയത്. അതായത് 2020 ഓഗസ്റ്റിലാണ് അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം ഹ്യുണ്ടായ് ക്രെറ്റ കൈവരിച്ചത്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയങ്ങളിലും വാഹന വിപണി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ക്രെറ്റ അതിന്റെ ജൈത്രയാത്ര തുടര്‍ന്നു.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

എഴുപത് മാസങ്ങളിലായാണ് ആറ് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് ഹ്യുണ്ടായ് ക്രെറ്റ താണ്ടിയത്. അതായത്, ഏകദേശം ആറ് വര്‍ഷം. 2015 ജൂലൈ 21 നാണ് ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം ഇതുവരെ 6,06,743 യൂണിറ്റ് ക്രെറ്റ ഇന്ത്യയില്‍ വിറ്റുപോയി.

ഹ്യുണ്ടായ് ക്രെറ്റയുടെ ആകെ വില്‍പ്പനയില്‍ 66 ശതമാനത്തോളം ഡീസല്‍ വേരിയന്റുകളാണ്. അതായത്, 3,99,787 യൂണിറ്റ്. അതേസമയം 2,06,956 യൂണിറ്റ് പെട്രോള്‍ വേരിയന്റുകള്‍ വിറ്റുപോയി. 34 ശതമാനം. 1.5 ലിറ്റര്‍ യുഎസ് സിആര്‍ഡിഐ എന്‍ജിന്‍ ഉപയോഗിക്കുന്ന ഡീസല്‍ വേരിയന്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഹ്യുണ്ടായ് ക്രെറ്റയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഡിമാന്‍ഡ് തീരെ കുറയുന്നില്ല. മറ്റു ചില കാര്‍ നിര്‍മാതാക്കള്‍ക്ക് ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന കുറവെങ്കില്‍ ഹ്യുണ്ടായ് ക്രെറ്റയുടെ കാര്യത്തില്‍ ഇത് നേരെ മറിച്ചാണ്.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

ഒന്നാം തലമുറയ്ക്കുശേഷം രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ എത്തിയതോടെ വില്‍പ്പന പിന്നെയും വര്‍ധിച്ചു. 2020 മാര്‍ച്ച് 16 നാണ് പരിഷ്‌കരിച്ച ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2021 ഏപ്രില്‍ വരെയുള്ള പതിനാല് മാസങ്ങള്‍ക്കുള്ളില്‍ 1,39,204 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റയാണ് വിറ്റുപോയത്. കൊവിഡ് കാലത്തെ വില്‍പ്പന നഷ്ടം, പ്രത്യേകിച്ച് 2021 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍, ഹ്യുണ്ടായ് ക്രെറ്റയെ ബാധിച്ചില്ല. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് യൂട്ടിലിറ്റി വാഹനമായി ഹ്യുണ്ടായ് ക്രെറ്റ തുടരുന്നു. അഞ്ച് എന്‍ജിന്‍, ഗിയര്‍ബോക്‌സ് കൂട്ടുകെട്ടുകളിലും അഞ്ച് വേരിയന്റുകളിലും പുതിയ ക്രെറ്റ ലഭിക്കും.

പുതിയ ഹ്യുണ്ടായ് ക്രെറ്റയുടെ 20 ശതമാനത്തിലധികം വില്‍പ്പന 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍ (6 എംടി/ഐവിടി), 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ (6 എംടി/6 എടി), 1.4 ലിറ്റര്‍ കപ്പ ടര്‍ബോ ജിഡിഐ പെട്രോള്‍ (7 ഡിസിടി) എന്നീ ഓട്ടോമാറ്റിക് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ നിന്നാണ്. 51 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന എസ്എക്‌സ്, എസ്എക്‌സ്(ഒ) എന്നീ ടോപ് സ്‌പെക് വേരിയന്റുകളാണ്. 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകള്‍ 60 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന സംഭാവന ചെയ്യുന്നു.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെന്റിനെ ഒന്നാകെ ഇളക്കിമറിക്കുന്നതാണ് പുതിയ ക്രെറ്റയുടെ വില്‍പ്പന. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെന്റ് ഇതാദ്യമായി പത്ത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം കൈവരിച്ചിരുന്നു. 10,60,750 യൂണിറ്റ് എസ്‌യുവികളാണ് വിറ്റത്. ഇതില്‍ 1,20,035 യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ ആയിരുന്നു. അതായത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ യൂട്ടിലിറ്റി വാഹന വില്‍പ്പനയുടെ പതിനൊന്ന് ശതമാനം.

Maintained By : Studio3