ആന്‍ഡ്രോയ്ഡില്‍ ഗൂഗിള്‍ ക്രോമിന് ഇനി കൂടുതല്‍ വേഗം
1 min readആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ക്രോമിന്റെ 89 ാം വേര്‍ഷന്‍ വരുന്നു
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ക്രോമിന്റെ 89 ാം വേര്‍ഷന്‍ വരുന്നു. പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുന്നത്. മുമ്പത്തേക്കാള്‍ കുറച്ച് വിഭവങ്ങള്‍ ഉപയോഗിക്കുന്ന പുതിയ പതിപ്പ് അതിവേഗം ലോഞ്ച് ചെയ്യുമെന്നും 13 ശതമാനം കൂടുതല്‍ വേഗത്തില്‍ ബൂട്ട് അപ്പ് നടക്കുമെന്നും സെര്‍ച്ച് ഭീമന്‍ അവകാശപ്പെടുന്നു.
ഗൂഗിള്‍ ഇപ്പോള്‍ ‘ഫ്രീസ് ഡ്രൈഡ് ടാബ്‌സ്’ ഉപയോഗിച്ചിരിക്കുന്നു. മുമ്പത്തെ സെഷനിലെ ടാബുകള്‍ കൂടുതല്‍ വേഗത്തില്‍ ലോഡ് ചെയ്യാന്‍ സഹായിക്കുന്നതാണ് ഫ്രീസ് ഡ്രൈഡ് ടാബ്‌സ്. കുറഞ്ഞ അലോക്കേഷന്‍ ലേറ്റന്‍സി, സ്‌പേസ് കാര്യക്ഷമത, സുരക്ഷ എന്നിവയ്ക്കായി പാര്‍ട്ടീഷന്‍അലോക്ക്, 64 ബിറ്റ് വിന്‍ഡോസ് എന്നിവയും ഉള്‍പ്പെടുത്തി. മാക്ഒഎസ് ബില്‍ഡ് സംബന്ധിച്ച മെച്ചപ്പെടുത്തലുകളും ക്രോമിയം ബ്ലോഗിലെ പോസ്റ്റില്‍ ഗൂഗിള്‍ വിശദീകരിച്ചു.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുള്ള ക്രോം ആപ്പ് ഇപ്പോള്‍ 7.5 ശതമാനം അധികം സ്റ്റാര്‍ട്ടപ്പ് സമയമുള്ളതും രണ്ട് ശതമാനം വരെ അതിവേഗം പേജ് ലോഡ് സമയം ലഭിക്കുന്നതും അഞ്ച് ശതമാനം മെച്ചപ്പെട്ട മെമ്മറി യൂസേജ് ലഭിക്കുന്നതുമാണ്. കുറവ് ക്രാഷുമുള്ളതാണ് പുതിയ ബില്‍ഡ് എന്ന് ഗൂഗിള്‍ അറിയിച്ചു. പുതുതായി ഫ്രീസ് ഡ്രൈഡ് ടാബ്‌സ് ഉപയോഗിച്ചതോടെ സ്റ്റാര്‍ട്ടപ്പ് സമയം 13 ശതമാനം മെച്ചപ്പെട്ടതായി ഗൂഗിള്‍ വ്യക്തമാക്കി. പഴയ ടാബുകളുടെ ലൈറ്റ്‌വെയ്റ്റ് വേര്‍ഷനുകളാണ് സ്റ്റോര്‍ ചെയ്യുന്നത്. ബാക്ക്ഗ്രൗണ്ടിലാണ് യഥാര്‍ത്ഥ പേജുകള്‍ ലോഡ് ചെയ്യുന്നത്.
8 ജിബി റാം അല്ലെങ്കില്‍ അതിനുമുകളില്‍ ആന്‍ഡ്രോയ്ഡ് 10 അടിസ്ഥാനമാക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി 64 ബിറ്റ് ബൈനറിയായി ക്രോം റീബില്‍റ്റ് ചെയ്തതായി ഗൂഗിളിലെ ക്രോം പ്രൊഡക്റ്റ് മാനേജര്‍ മാര്‍ക്ക് ചാങ് പറഞ്ഞു. ഇതോടെ സ്‌ക്രോളിംഗ്, ഇന്‍പുട്ട് ലേറ്റന്‍സി സമയങ്ങളില്‍ പേജുകള്‍ ലോഡ് ചെയ്യുമ്പോള്‍ 8.5 ശതമാനം വരെ കൂടുതല്‍ വേഗവും 28 ശതമാനം സുഗമവും ആയിരിക്കും. പാര്‍ട്ടീഷന്‍അലോക്ക്, 64 ബിറ്റ് വിന്‍ഡോസ് ഉപയോഗിച്ചതോടെ മെമ്മറി സേവിംഗ്‌സ് വളരെയധികം മെച്ചപ്പെട്ടു.