Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാലാം പാദത്തില്‍ ഇന്ധന ആവശ്യകത വളര്‍ച്ച രേഖപ്പെടുത്തും

1 min read

ന്യൂഡെല്‍ഹി: കൊറോണ കേസുകളുടെ വര്‍ധന കാരണം ചില സംസ്ഥാനങ്ങളില്‍ ഭാഗികമായി ലോക്ക്ഡൗ ണ്‍ ഉണ്ടായിരുന്നിട്ടും ഒരു വര്‍ഷം മുമ്പുള്ള സമാന കാലയളവിനെ അപേക്ഷിച്ച് 2020-21 മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ മൊത്തം ഊര്‍ജ്ജ ആവശ്യകത വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്യ-റാ ) നിരീക്ഷിക്കുന്നു. വൈദ്യുതി മേഖലയെ കുറിച്ചുള്ള തങ്ങളുടെ ഏറ്റവും പുതിയ ക്രെഡിറ്റ് ന്യൂസ് ഡൈജസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇന്‍ഡ് റാ ഇങ്ങനെ വിലയിരുത്തുന്നത്.

2021 ഫെബ്രുവരിയില്‍ അഖിലേന്ത്യാ ഊര്‍ജ്ജ ആവശ്യകത മുന്‍വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 0.2 ശതമാനം വര്‍ധിച്ച് 104.6 ബില്യണ്‍ യൂണിറ്റായി. 2020-21 ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഊര്‍ജ്ജ ആവശ്യകത മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിലെ ഹ്രസ്വകാല വൈദ്യുതി വില വാര്‍ഷികാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്ന പ്രവണത തുടരുകയാണ്. വില മാര്‍ച്ചില്‍ യൂണിറ്റിന് 4 രൂപയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തലമാണിത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3