Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബന്ധം സാധാരണനിലയിലേക്ക്; ഫ്രഞ്ച് പ്രസിഡന്‍റ് റുവാണ്ടയില്‍

പാരീസ്: റുവാണ്ടയുമായുള്ള ഉഭയകക്ഷിബന്ധം സാധാരണനിലയിലാക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ തലസ്ഥാനമായ കിഗാലിയിലെത്തി. 1994 ല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നടന്ന വംശഹത്യയില്‍ 800,000 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 2017 മെയ് മാസത്തില്‍ അധികാരമേറ്റ ശേഷം മാക്രോണ്‍ ആദ്യമായാണ് റുവാണ്ടയിലെത്തുന്നത്. ബന്ധങ്ങളില്‍ ഒരു പുതിയ തുടക്കമാണ് ഫ്രാന്‍സ് പ്രതീക്ഷിക്കുന്നതെന്ന് യാത്ര പുറപ്പെടുംമുമ്പ് പാരീസില്‍ അദ്ദേഹം അറിയിച്ചു.

പ്രസിഡന്‍റ് പോള്‍ കഗാമുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം വംശഹത്യയ്ക്ക് ഇരയായവര്‍ക്കായി നിര്‍മിച്ച സ്മാരകം സന്ദര്‍ശിക്കും. വംശഹത്യാകാലത്ത് ഹുട്ടു ഭൂരിപക്ഷത്തിന്‍റെ പ്രതിനിധികള്‍ തുസി ന്യൂനപക്ഷത്തെയും, മിതവാദികളായ ഹ്യൂട്ടസ് അംഗങ്ങളെയും കൊന്നൊടുക്കിയിരുന്നു. വംശഹത്യയുടെ ഉത്തരവാദിത്തം ഫ്രാന്‍സ് വഹിക്കുന്നുണ്ടെന്ന് ചരിത്രകാരന്മാരുടെ ഒരു കമ്മീഷന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സ് നിരപരാധിയാണ് എന്ന് മറ്റൊരു വാദവുമുണ്ട്. എന്നിരുന്നാലും, മരണത്തില്‍ ഫ്രാന്‍സിന്‍റെ പങ്കാളിത്തത്തിന് തെളിവുകളൊന്നുമില്ല.മാക്രോണ്‍ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി
Maintained By : Studio3