എഫ്പിഐകള്‍ ഇക്വിറ്റിയില്‍ നിന്ന് വലിച്ചത് 4643 കോടി
ഇന്ത്യന്‍ മൂലധന വിപണികളിലെ ഇക്വിറ്റികളില്‍ നിന്ന് ഈ മാസം ഇതുവരെ 4643 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളം നിലനിന്ന നിക്ഷേപ പ്രവണതയില്‍ നിന്നുള്ള തിരിച്ചുപോക്ക് ഈ മാസം തുടക്കം മുതല്‍ പ്രകടമാണ്. ഇക്വിറ്റി മാര്‍ക്കറ്റില്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 51,099 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയിട്ടുള്ളത്. കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിന്‍റെ ഫലമായി ഏപ്രിലില്‍ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത് എഫ്പിഐകളുടെ മനോഭാവത്തെ പ്രതികൂലമായി ബാധിക്കു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും പിന്‍വലിക്കലുകള്‍ക്ക് ഇടയാക്കി.