August 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് ഫിക്കി

1 min read

ഭാഗികമായതോ പൂര്‍ണമായതോ ആയ ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായിക സംഘടനായ ഫിക്കി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. മുമ്പത്തെ ലോക്ക്ഡൗണുകളുടെ ആഘാതത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥ മാറിയിട്ടില്ലെന്നും വീണ്ടും അത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സമ്പദ്വ്യവസ്ഥയെ താഴേക്കിറക്കുമെന്നും ഫിക്കി വാദിച്ചു.

ലോക്ക്ഡൗണിനേക്കാള്‍ കോവിഡ് ടെസ്റ്റിംഗ്, ബോധവല്‍ക്കരണം, സാമൂഹ്യ അകലവും മാസ്ക് ധരിക്കുന്നതും കര്‍ക്കശമായി നടപ്പാക്കല്‍ എന്നിവയിലൂടെ രോഗം പരക്കുന്നത് തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഫിക്കി പ്രസിഡന്‍റ് ഉദയ് ശങ്കര്‍ എഴുതിയ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

  ആര്‍എസ്ബി റീട്ടെയില്‍ ഇന്ത്യ ഐപിഒ
Maintained By : Studio3