മാസ്കില്ലെങ്കില്‍ റെയ്ല്‍വേയുടെ പിഴ 500 രൂപ
മാസ്ക് ധരിക്കാതെ റെയ്ല്‍വേയുടെ പരിസരങ്ങളിലോ ട്രെയ്നുകളിലോ കാണപ്പെടുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് റെയ്ല്‍വേ അറിയിച്ചു. മാസ്ക് ധരിക്കാത്തത് 2012ലെ റെയ്ല്‍വേ റൂള്‍സിനു കീഴില്‍ വരുന്ന കുറ്റകൃത്യമാക്കി മാറ്റിക്കൊണ്ടാണ് പിഴ കര്‍ക്കശമാക്കുന്നത്. റെയ്ല്‍വേ പരിസരങ്ങളില്‍ തുപ്പുന്നതും ഈ ചട്ടങ്ങള്‍ക്കു കീഴില്‍ പിഴ ക്ഷണിച്ചുവരുത്തും. കോവിഡ് 19 കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്. ട്രെയ്നുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നില്ലെന്നും തിരക്ക് കുറയ്ക്കുന്നമതിനായി ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ ട്രെയ്നുകള്‍ അനുവദിച്ചേക്കുമെന്നും നേരത്തേ റെയ്ല്‍വേ വ്യക്തമാക്കിയിരുന്നു.