Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം

1 min read

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി.

  മ്യൂച്വൽ ഫണ്ട് ക്ലെയിം നടപടികൾ ലളിതമാക്കി ആംഫി

സ്വര്‍ണ വായ്പകളില്‍ 70.05 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് 9,301 കോടി രൂപയില്‍ നിന്നും 15,816 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 57,223.13 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം ഇത്തവണ 11.77 ശതമാനം വര്‍ധിച്ച് 63,958.84 കോടി രൂപയിലെത്തി. മൊത്തം വായ്പകള്‍ 8.64 ശതമാനം വര്‍ധിച്ച് 1,34,876.71 കോടി രൂപയിലെത്തി. റീട്ടെയ്ല്‍ വായ്പകള്‍ 18.57 ശതമാനം വര്‍ധിച്ച് 44,910.14 കോടി രൂപയിലെത്തി. ബിസിനസ് ബാങ്കിങ് വായ്പകള്‍ 12.93 ശതമാനം വര്‍ധിച്ച് 11,890.05 കോടി രൂപയിലുമെത്തി. മൊത്തം നിക്ഷേപം 13.37 ശതമാനം വര്‍ധിച്ച് 1,72,644.48 കോടി രൂപയായി.

  സി.എസ്.ആർ പ്രവർത്തനങ്ങൾക്ക് 174.03 കോടി രൂപ ചിലവഴിക്കാൻ മുത്തൂറ്റ് ഫിനാൻസ്

ബാങ്കിന്‍റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 3,786.90 കോടി രൂപയാണ്. 18.17 ശതമാനമാണ് വര്‍ധിച്ചത്. വാര്‍ഷിക അറ്റാദായം മുന്‍ വര്‍ഷത്തെ 1,542.78 കോടി രൂപയില്‍ നിന്ന് വര്‍ധിച്ച് ഇത്തവണ 1,590.30 കോടി രൂപയിലെത്തി. വാര്‍ഷിക അറ്റ പലിശ വരുമാനം 19.03 ശതമാനം വര്‍ധിച്ച് 5,533.70 കോടി രൂപയായി.

മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 3.41 ശതമാനമാണ് നിഷ്ക്രിയാസ്തി അനുപാതം അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 1.19 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണ്.

  അദാനിയുടെ വന്ദേ ഭാരതം പദ്ധതിക്ക് മികച്ച പ്രതികരണം
Maintained By : Studio3