Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇ-വേ ബില്ലുമായി കൂട്ടിയിണക്ക് ഫാസ്ടാഗും ആര്‍എഫ്ഐഡിയും

1 min read

നികുതി സമാഹരണം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: ഫാസ്ടാഗ്, ആര്‍എഫ്ഐഡി എന്നിവയുമായി ഇ-വേ ബില്‍ (ഇഡബ്ല്യുബി) സംവിധാനം സംയോജിപ്പിക്കുന്നതിലൂടെ ദേശീയപാതകളിലെ വാണിജ്യ വാഹന നീക്കം കര്‍ക്കശമായി നിരീക്ഷിക്കാന്‍ സജ്ജമാകുകയാണ് നികുതി മന്ത്രാലയം. വാഹനങ്ങള്‍ നീങ്ങുന്നതിന്‍റെ തത്സമയ ഡാറ്റ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകുന്നതിലൂടെ നികുതി ശോഷണം വലിയ അളവില്‍ തടയാനാകുമെന്നാണ് കണക്കാക്കുന്നത്.

ടാക്സ് ഓഫീസര്‍മാരുടെ ഇ-വേ ബില്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ അധിക സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. ഇ-വേ ബില്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ സഹായിക്കുന്നതിന് ഇ-വേ ബില്ലിന്‍റെയും വാഹനത്തിന്‍റെയും തത്സമയ ട്രാക്കിംഗ് വിശദാംശങ്ങള്‍ അവര്‍ക്ക് നല്‍കും.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ

ചരക്ക് സേവന നികുതി (ജിഎസ്ടി) സമ്പ്രദായത്തിന് കീഴില്‍, 2018 ഏപ്രില്‍ മുതല്‍ 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ചരക്കുകളുടെ അന്തര്‍ സംസ്ഥാന ഗതാഗതത്തിന് ഇ-വേ ബില്ലുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എങ്കിലും ഇതില്‍ നിന്ന് സ്വര്‍ണ്ണത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വേ (ഇ-വേ) ബില്‍ സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടാല്‍ ബിസിനസ്സുകളും ട്രാന്‍സ്പോര്‍ട്ടറുകളും ജിഎസ്ടി ഇന്‍സ്പെക്ടറുടെ മുമ്പാകെ ഹാജരാക്കണം.

800 ടോളുകളില്‍ നിന്ന് ശരാശരി 25 ലക്ഷം ചരക്ക് വാഹന നീക്കങ്ങള്‍ പ്രതിദിനം ഇ-വേ ബില്‍ സംവിധാനത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇ-വേ ബില്‍, ആര്‍എഫ്ഐഡി, ഫാസ് ടാഗ് എന്നിവയുടെ സംയോജനം ബിസിനസുകളുടെ ഇ-വേ ബില്‍ ഒത്തുപോകല്‍ നിരീക്ഷിക്കുന്നതിനൊപ്പം ഇ-വേ ബില്ലുകളുടെ പുനരുപയോഗം സംബന്ധിച്ച കേസുകള്‍ തത്സമയം തിരിച്ചറിയുന്നതിനും സാധിക്കും.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

തെരഞ്ഞെടുത്ത ടോളുകള്‍ വഴി ഇ-വേ ബില്‍ ഇല്ലാതെ കടന്നുപോകുന്ന വാഹനങ്ങളെ നിമിഷങ്ങള്‍ക്കകം തിരിച്ചറിയാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. കൂടാതെ, സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായ നിര്‍ണായക ചരക്കുകള്‍ വഹിക്കുന്ന വാഹനങ്ങള്‍ തരഞ്ഞെടുത്ത ടോള്‍ വഴി കടന്നുപോകുന്നതും നിരീക്ഷിക്കാനാകും.

സംശയാസ്പദമായ നികുതിദായക ജിഎസ്ടിഎന്‍ ഉപയോഗിച്ച് ജനറേറ്റുചെയ്ത ഇ-വേ ബില്ലുകളുള്ള വാഹനങ്ങള്‍ ടോളുകള്‍ വഴി കടന്നുപോകുന്നതും എളുപ്പത്തില്‍ തിരിച്ചറിയാനാകും. ഉദ്യോഗസ്ഥര്‍ക്ക് ഇതിലൂടെ നിരീക്ഷണവും നികുതി സമാഹരണവും വിപുലീകരിക്കാം. ബില്‍ ട്രേഡിംഗ്, ഇഡബ്ല്യുബികളുടെ പുനരുപയോഗം പോലുള്ള വഞ്ചനാപരമായ ഇടപാടുകള്‍ തിരിച്ചറിയാന്‍ ഓഡിറ്റ്, എന്‍ഫോഴ്സ്മെന്‍റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഈ റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കാം.

  ടാറ്റാ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍
Maintained By : Studio3