Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആന്റി സബ്മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന് കീൽ സ്ഥാപിച്ചു

1 min read

കൊച്ചി: കൊച്ചി ഷിപ്‌യാർഡിൽ നിർമ്മിക്കുന്ന ആന്റി സബ്മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് (ASW SWC) പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന്റെ (BY 523, Mahe) കീലിടൽ കർമ്മം, വൈസ് അഡ്മിറൽ കിരൺ ദേശ്മുഖ്, CWP&A; ശ്രീ മധു എസ് നായർ, CMD, CSL എന്നിവരും ഇന്ത്യൻ നേവിയിലെയും CSL-ഇൻറ്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. ‘ആത്മ നിർഭർ ഭാരത്’, ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികളോടുള്ള പ്രതിബദ്ധതയ്ക്ക് ഈ കപ്പലുകളുടെ നിർമ്മാണം വലിയ ഉത്തേജനമാണെന്ന് ചടങ്ങിൽ സംസാരിച്ച വൈസ് അഡ്മിറൽ കിരൺ ദേശ്മുഖ്, CWP&A എടുത്തുപറഞ്ഞു. കപ്പൽനിർമ്മാണ പ്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ് കീലിടൽ കർമ്മമെന്നും, പൂർണ്ണമായി നിർമ്മിച്ച വിവിധ ബ്ലോക്കുകൾ കപ്പലിലേക്ക് സംയോജിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും മുഖ്യാതിഥി സൂചിപ്പിച്ചു. സമുദ്രാന്തർഭാഗത്തുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി ഇവ തീരപ്രദേശങ്ങളിൽ ഉപരിതല നിരീക്ഷണം നടത്തുമെന്നും CWP&A കൂട്ടിച്ചേർത്തു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി
Maintained By : Studio3