September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിബു പസഫിക്കിന്‍റെ ക്രൂ ഓപ്പറേഷനുകള്‍ക്കായി ഐബിഎസിന്‍റെ സോഫ്റ്റ് വെയര്‍

തിരുവനന്തപുരം: ഫിലിപ്പിന്‍സിലെ പ്രമുഖ എയര്‍ലൈനായ സിബു പസഫിക് ക്രൂ ഷെഡ്യൂളിംഗ് മെച്ചപ്പെടുത്തുന്നതിന് ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി. സിബു പസഫിക്കിന്‍റെ ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ക്ലൗഡ് അധിഷ്ഠിത ഐ ഫ്ളൈറ്റ് അഡോപ്റ്റ് സൊല്യൂഷന്‍ നടപ്പിലാക്കുന്നത്. ഇതിലൂടെ ക്രൂ പെയറിംഗ്, റോസ്റ്ററിംഗ്, ക്രൂ പ്രിഫറന്‍ഷ്യല്‍ ബിഡ്ഡിംഗ് എന്നിവയ്ക്കായി പുതിയ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കും. എയര്‍ലൈന്‍ ആഭ്യന്തര, അന്തര്‍ദേശീയ നെറ്റ് വര്‍ക്കുകള്‍വര്‍ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫ്ളൈറ്റുകളുടെ ഷെഡ്യൂളുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുമാകും.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

ഡിജിറ്റല്‍ സങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി എയര്‍ലൈനിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിബു പസഫിക് ഫ്ളൈറ്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ സാം അവില പറഞ്ഞു. ജീവനക്കാരുടെ സംതൃപ്തി പ്രധാനമാണ്. സങ്കീര്‍ണമായ ഷെഡ്യൂളിംഗിനൊപ്പം ക്രൂവിനെ പിന്തുണയ്ക്കുന്നതിന് സജീവവും ഡാറ്റാ അധിഷ്ഠിതമായ തീരുമാനങ്ങളും എടുക്കുന്നതിന് ആവശ്യമായ ഉള്‍ക്കാഴ്ച നല്‍കാന്‍ ഐ ഫ്ളൈറ്റിനാകും. ഐബിഎസ് സോഫ്റ്റ് വെയറില്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ അനുയോജ്യമായ പങ്കാളികളെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക ഡിജിറ്റല്‍ സങ്കേതങ്ങള്‍ പിന്തുടരുന്ന എയര്‍ലൈനായ സിബു പസഫിക് പ്രവര്‍ത്തനപങ്കാളിയായി ഐബിഎസിനെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ഏഷ്യാ പസഫിക്ക് റീജിയണല്‍ ഹെഡ്ഡുമായ ഗൗതം ശേഖര്‍ പറഞ്ഞു. സിബു പസഫിക് പോലെ വളര്‍ന്നുകൊണ്ടിരിക്കുന്ന എയര്‍ലൈനുകളുടെ പ്രവര്‍ത്തന പ്രക്രിയകള്‍ പുന:പരിശോധിക്കുന്നതിനും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും ഐബിഎസിന്‍റെ കാഴ്ചപ്പാടും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

മികച്ച രീതിയിലുള്ളതും സുതാര്യവുമായ റോസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിലൂടെയും ജീവനക്കാര്‍ക്ക് ഷെഡ്യൂളുകള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിലൂടെയും ഐഫ്ളൈറ്റ് സിബു പസഫിക്കിന്‍റെ നിലവിലുള്ള ക്രൂ റോസ്റ്ററിംഗ് സംവിധാനത്തെ മെച്ചപ്പെടുത്തും. ഏറ്റവും ആധുനികവും കരുത്തുറ്റതുമായ ക്ലൗഡ് നേറ്റീവ് ടെക്നിക്കല്‍ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ച ഐഫ്ളൈറ്റ് ആദ്യന്തമുള്ള വ്യോമയാന പ്രവര്‍ത്തനങ്ങളും ക്രൂ മാനേജ്മെന്‍റും കൈകാര്യം ചെയ്യുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പ്രവര്‍ത്തനമികവ് ഉറപ്പാക്കും. എയര്‍ലൈനുകളെ അവയുടെ പ്രവര്‍ത്തന സങ്കീര്‍ണത വര്‍ധിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഇതിന്‍റെ രൂപകല്‍പ്പന സഹായിക്കും.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്
Maintained By : Studio3