November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്

1 min read

കേരളത്തിലെ വ്യാജ വോട്ടുകള്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ന്യൂഡെല്‍ഹി: വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വോട്ടെടുപ്പ് സമയത്ത് തട്ടിപ്പിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തിരുത്തല്‍ നടപടികള്‍ തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രില്‍ 6 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍ഡിഎഫ്) സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വ്യാജ ഐഡന്‍റിറ്റികളുള്ള വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി നേതാക്കള്‍ കമ്മീഷനെ ധരിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഇരട്ടവോട്ടുണ്ട്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മൂന്നുതരം തട്ടിപ്പുകള്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ വിശദീകരിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പാര്‍ട്ടി ചീഫ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.ഒരേ വോട്ടറെ വ്യത്യസ്ത ബൂത്തുകളില്‍ രജിസ്റ്റര്‍ ചെയ്തു, വ്യക്തിയുടെ പേരും പിതാവിന്‍റെ പേരും ഫോട്ടോയും പഴയതുപോലെ തന്നെയാണെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടറായാണ്. ഒപ്പം വോട്ടര്‍മാരുടെ ഫോട്ടോ അതേപടി നിലനില്‍ക്കുന്നു. പക്ഷേ വ്യത്യസ്ത ഐഡികളില്‍ പേര് മാറുന്നുണ്ട്.

“അതിനാല്‍, ഇത് തട്ടിപ്പിന്‍റെ വ്യക്തമായ ഉദാഹരണമാണ്. കേരളം പോലുള്ള രാഷ്ട്രീയ അവബോധമുള്ള സംസ്ഥാനത്ത് ജയ-പരാജയ മാര്‍ജിനുകള്‍ വളരെ ചെറുതാണ്. ചെറു ഭൂരിപക്ഷമാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കുക. ഇവിടെ സംശയാസ്പദവും വഞ്ചനാപരവുമായ രീതിയില്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് സംവിധാനവുമായി ചേര്‍ന്ന് അത്തരം വോട്ടര്‍മാരെ സൃഷ്ടിക്കുകയാണ്. എട്ട് നിയമസഭാ മണ്ഡലങ്ങളുടെ തെളിവുകള്‍ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്, “അദ്ദേഹം പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

‘സ്വതന്ത്രവും നീതിയുക്തവുമായ” തെരഞ്ഞെടുപ്പ് നടത്താന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വോട്ടര്‍മാരുടെ പട്ടികയിലെ തെറ്റുതിരുത്താന്‍ പാര്‍ട്ടി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഈ തട്ടിപ്പില്‍ കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ഇസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മഹനീയതയും സുതാര്യതയും തകര്‍ക്കുന്ന തരത്തിലാണ് പട്ടികയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. സ്വയം ഒന്നിലധികം തവണ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തട്ടിപ്പാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അത്തരം വോട്ടര്‍മാരെ ഉടനടി ഒഴിവാക്കാന്‍ ഞങ്ങള്‍ ഇസിയോട് അഭ്യര്‍ത്ഥിച്ചു. ഒരേ വോട്ടര്‍ വിവിധ സ്ഥലങ്ങളില്‍ വോട്ട് ഉറപ്പാക്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായും സുര്‍ജേവാല പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

വോട്ടര്‍മാരുടെ പട്ടിക തെറ്റുതിരുത്തുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദില്ലിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഇസി നിയോഗിച്ചിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു. ആര്‍ക്കും രണ്ടുതവണ വോട്ടുചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ ഉറപ്പാക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

 

Maintained By : Studio3