Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സിട്രോയെന്‍ സി5 എയര്‍ക്രോസ് ഓണ്‍ലൈനില്‍ വാങ്ങാം

വാഹനം കമ്പനി നേരിട്ട് വീട്ടുമുറ്റത്ത് എത്തിച്ചുതരും  

കൊച്ചി: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ഫാക്റ്ററിയില്‍ നിന്ന് സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ഇനി ഓണ്‍ലൈനായി വാങ്ങാം. സി5 എയര്‍ക്രോസ് എസ്‌യുവി വീട്ടില്‍ എത്തിച്ചു നല്‍കും. ഇത്തരത്തില്‍ ഓണ്‍ലൈനില്‍ വാങ്ങിയ സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ആദ്യമായി ഗുജറാത്തിലെ സൂരത്തിലും ചണ്ഢീഗഡിലും ഇക്കഴിഞ്ഞ ദിവസം കമ്പനി ഡെലിവറി ചെയ്തു. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

കേരളം, കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്,  പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അമ്പത് നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവി വാങ്ങാന്‍ കമ്പനി സൗകര്യമൊരുക്കി.  ഇവിടെയെല്ലാം ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തി.

കാര്‍ വാങ്ങുന്നതു കൂടാതെ രജിസ്ട്രേഷന്‍, വാഹന വായ്പ തുടങ്ങിയവയെല്ലാം ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. വാഹനം കമ്പനി നേരിട്ട് വീട്ടുമുറ്റത്ത് എത്തിച്ചുതരും. പ്രത്യേകം വികസിപ്പിച്ച ഇ കൊമേഴ്സ് വെബ്‌സൈറ്റ് വഴിയാണ് കാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നത്. 3ഡി കോണ്‍ഫിഗറേഷന്‍, പ്രത്യേക ഇ സെയില്‍ അഡൈ്വസര്‍, വായ്പ, ഇന്‍ഷുറന്‍സ്, വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജ്, എക്സ്റ്റെന്‍ഡഡ് വാറന്റി തുടങ്ങി എല്ലാ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാക്കിയതായി സിട്രോയെന്‍ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ
Maintained By : Studio3