Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ സിട്രോയെന്‍ സി5 എയര്‍ക്രോസ് ഡെലിവറി ആരംഭിച്ചു

കൊച്ചിയിലെ ലാ മെയ്സന്‍ ഫിജിറ്റല്‍ ഷോറൂമില്‍ വെച്ചാണ് ഉപയോക്താക്കള്‍ക്ക് കാറുകള്‍ കൈമാറിയത്

കൊച്ചി: കൊച്ചിയില്‍ സിട്രോയെന്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചു. കൊച്ചിയിലെ ലാ മെയ്സന്‍ ഫിജിറ്റല്‍ ഷോറൂമില്‍ വെച്ചാണ് ഉപയോക്താക്കള്‍ക്ക് കാറുകള്‍ കൈമാറിയത്. ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റിലാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്റെ ഫ്ളാഗ്ഷിപ്പ് എസ്‌യുവി അസംബിള്‍ ചെയ്യുന്നത്. നാല് നിറങ്ങളില്‍ ‘കംഫര്‍ട്ട് ക്ലാസ് എസ്യുവി’ ലഭ്യമാണ്. ഡുവല്‍ ടോണ്‍ നിറങ്ങളിലും ലഭിക്കും.

സിട്രോയെന്‍ സ്വന്തമാക്കാന്‍ കമ്പനി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി സിട്രോയെന്‍ ഫ്യൂച്ചര്‍ ഷുവര്‍ അവതരിപ്പിച്ചു. ഈ പാക്കേജ് അനുസരിച്ച് 49,999 രൂപ മാസ ഗഡു അടച്ച് ഉപയോക്താക്കള്‍ക്ക് തവണ വ്യവസ്ഥയില്‍ സിട്രോയെന്‍ സ്വന്തമാക്കാം. പതിവ് മെയിന്റനന്‍സ്, എക്സ്റ്റന്‍ഡഡ് വാറന്റി, റോഡ്സൈഡ് അസിസ്റ്റന്‍സ്, അഞ്ച് വര്‍ഷം വരെ ഓണ്‍ റോഡ് ഫൈനാന്‍സിംഗ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.

Maintained By : Studio3