മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ 2021ല്‍ ലോകത്തെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്‌സ്‌ചേഞ്ചായി ഉയര്‍ന്നു. ഡെറിവേറ്റീവ് വ്യാപാര സമിതിയായ ഫ്യൂച്ചേഴ്‌സ് ഇന്‍ഡസ്ട്രി അസോസിയേഷന്റെ കണക്കുപ്രകാരം...
Tech
തിരുവനന്തപുരം: കേരളത്തിലൊട്ടാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുന്നു. നിലവിൽ 2600...
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി 'കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ...
കൊച്ചി: യുപിഐ ഐഡി ഉപയോഗിച്ച് വിദേശത്തുനിന്നു ഇന്ത്യയിലേക്കു തത്സമയം പണമയയ്ക്കുന്നതിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സൗകര്യമൊരുക്കി. നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച്, മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍ പങ്കാളികളുമായി ചേര്‍ന്നാണ് ബാങ്ക് ഈ സൗകര്യമൊരുക്കുന്നത്. ഇതനുസരിച്ച് പങ്കാളികള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ചാനല്‍ ഉപയോഗിച്ച് യുപിഐ പേമെന്‍റ് സംവിധാനത്തിലേക്ക് ബന്ധിപ്പിക്കാനും ഗുണഭോക്താക്കളുടെ അക്കൗണ്‍ണ്ട് സാധുവാണെന്നു വിലയിരുത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്നു അതില്‍ പണം നിക്ഷേപിക്കാനും സാധിക്കും. പണം കൈമാറ്റവും വിദേശ കറന്‍സ് വിനിമയ സേവനങ്ങളും നല്‍കുന്ന തായ്ലന്‍ഡ് ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ ഡീന്‍മണിയുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തായലന്‍ഡില്‍നിന്നു പണമയയ്ക്കുന്നതിനു തുടക്കം കുറിച്ചിട്ടുണ്‍ണ്ട്. ഇടപാടുകാര്‍ക്ക് ഡീന്‍മണി വെബ്സൈറ്റ് ഉപയോഗിച്ച്, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടിച്ചേര്‍ത്ത് എളുപ്പത്തില്‍ പണം കൈമാറാം. യുപിഐ വഴി വിദേശരാജ്യങ്ങളില്‍നിന്നു പണമയയ്ക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ പങ്കാളികളെ ചേര്‍ക്കാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ഉദ്ദേശ്യമുണ്ടെണ്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തലവന്‍ സൗമിത്ര സെന്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏറ്റവും എളുപ്പമാക്കുന്നതിനുള്ള ബാങ്കിന്‍റെ ലളിതമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തു താമസിക്കുന്ന വ്യക്തികള്‍ക്ക് ഗുണഭോക്താവിന്‍റെ യുപിഐ ഐഡി കൂട്ടുച്ചേര്‍ത്ത് വളരെ എളുപ്പത്തില്‍ ഇന്ത്യയിലേക്കു പണമയയ്ക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താവിന്‍റെ അക്കൗണ്ട് വിശദാംശങ്ങള്‍, ഐഎഫ്എസ്സി, അപേക്ഷ പൂരിപ്പിക്കല്‍, ബാങ്കിന്‍റെ ശാഖാ സന്ദര്‍ശനം തുടങ്ങിയ നടപടിക്രമങ്ങള്‍ ഇല്ലാതെ, ഗുണഭോക്താവിന്‍റെ യുപിഐ ഐഡി മാത്രം കൂട്ടിച്ചേര്‍ത്തുകൊണ്ട് വിദേശത്തുനിന്നു പ്രയാസമൊന്നും കൂടാതെ ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഐമുത്തൂറ്റ് മൊബൈല്‍ ആപ്പ് 3.0 പുറത്തിറക്കി. എല്ലാ വായ്പാ അപേക്ഷകളും ഒരു ആപ്പിലൂടെ...
ന്യൂ ഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്കായി റോഡ് ഗതാഗത & ഹൈവേ മന്ത്രാലയം 'ഭാരത് സീരീസ് (BHസീരീസ്) ' എന്ന ഒരു പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്ക് അവതരിപ്പിച്ചു. ഈ...
ന്യൂ ഡല്‍ഹി: കരയില്‍ നിന്നും കരയിലെ ലക്ഷ്യങ്ങളിലേക്ക് തന്നെ വിക്ഷേപിക്കാന്‍ ആകുന്ന പുതുതലമുറ മിസൈല്‍, പ്രളയിന്റെ ('Pralay') പ്രഥമ വിക്ഷേപണം ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തീകരിച്ചു. തദ്ദേശീയമായി വികസിപ്പിച്ച...
ഡൽഹി: ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിര്‍മ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും, ഡിസ്പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...
തിരുവനന്തപുരം: യൂറോപ്പിലെ ഏറ്റവും പ്രമുഖ കാര്‍ഗോ എയര്‍ലൈനായ കാര്‍ഗോലക്സ് ഇനിമുതല്‍ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐകാര്‍ഗോ ഉപയോഗിക്കും. കാര്‍ഗോലക്സിന്‍റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഐകാര്‍ഗോ പ്ലാറ്റ് ഫോമിലായിരിക്കും നിര്‍വ്വഹിക്കുക....
ന്യൂ ഡല്‍ഹി: അടുത്ത നാല് മുതല്‍ അഞ്ചു വര്‍ഷ കാലം കൊണ്ട്, 25,000 കോടി രൂപ പ്രതീക്ഷിത ചെലവില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ളവ ആധുനീകരിച്ചു ശേഷി...