November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍സിഎഇആര്‍ സര്‍വെ : മൂന്നാം പാദത്തില്‍ രാജ്യത്തെ ബിസിനസ് ആത്മവിശ്വാസം ഉയര്‍ന്നു

1 min read

ബിസിഐ രണ്ടാം പാദത്തില്‍ 65.5 ആയിരുന്നെങ്കില്‍ മൂന്നാം പാദത്തില്‍ അത് 84.8 ആയി ഉയര്‍ന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുകയും വാക്‌സിന്‍ വിതരണം ശക്തമാകുകയും ചെയ്യുന്നതിന്റെ ഫലമായി രാജ്യത്തെ ബിസിനസ്സ് ആത്മവിശ്വാസം മെച്ചപ്പെട്ടുവെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) സര്‍വേ റിപ്പോര്‍ട്ട്.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എന്‍സിഎഇആര്‍ ബിസിനസ് കോണ്‍ഫിഡന്‍സ് സൂചിക (ബിസിഐ) മുന്‍ പാദത്തെ അപേക്ഷിച്ച് 29.6 ശതമാനം ഉയര്‍ന്നു.
ബിസിഐ രണ്ടാം പാദത്തില്‍ 65.5 ആയിരുന്നെങ്കില്‍ മൂന്നാം പാദത്തില്‍ അത് 84.8 ആയി ഉയര്‍ന്നുവെന്ന് എന്‍സിഎഇആര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നിരുന്നാലും, മുന്‍വര്‍ഷം മൂന്നാം പാദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മോശമാണ് ബിസിനസ്സ് വികാരം. അടുത്ത ആറുമാസത്തിനുള്ളില്‍ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരുടെ അനുപാതം 4.8 ശതമാനം വര്‍ദ്ധിച്ചു, രണ്ടാം പാദത്തിലെ 29.8 ശതമാനത്തില്‍ നിന്ന് മൂന്നാം പാദത്തില്‍ 34.6 ശതമാനമായാണ് ഇക്കാര്യത്തില്‍ വര്‍ധനയുണ്ടായത്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

അടുത്ത ആറുമാസത്തിനുള്ളില്‍ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരുടെ അനുപാതം രണ്ടാം പാദത്തിലെ 27.7 ശതമാനത്തില്‍ നിന്ന് 3.1 ശതമാനം വര്‍ധിച്ച് മൂന്നാം പാദത്തില്‍ 30.8 ശതമാനമായി. മുന്നാംപാദത്തില്‍ ഉപഭോക്തൃ ഡ്യൂറബിള്‍സ് മേഖലയിലെ ബിസിഐ 26.1 ശതമാനം വര്‍ധിച്ചു. ഉപഭോക്തൃ നോണ്‍-ഡ്യൂറബിള്‍സ് വിഭാഗത്തില്‍ 32 ശതമാനം, ഇടത്തരം ചരക്കുകള്‍ക്ക് 37 ശതമാനം, മൂലധന വസ്തുക്കള്‍ക്ക് 27 ശതമാനം, സേവന മേഖലയ്ക്ക് 32.5 ശതമാനം എന്നിങ്ങനെയാണ് ബിസിനസ് ആത്മവിശ്വാസത്തില്‍ ഉണ്ടായിട്ടുള്ള വര്‍ധന. ശേഷീ വിനിയോഗത്തില്‍ 14.4 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നും കമ്പനികള്‍ പറയുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

500ഓളം സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതികരണം തേടിക്കൊണ്ടാണ് എന്‍സിഎഇആര്‍ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്ന വി ആകൃതിയിലുള്ള വീണ്ടെടുപ്പ് യാഥാര്‍ത്ഥ്യമാകും എന്ന നിരീക്ഷണമാണ് എന്‍സിഎഇആറും നല്‍കുന്നത്. കോവിഡ് 19 സൃഷ്ടിച്ച ഇടിവിനു ശേഷം വളര്‍ച്ചയിലേക്ക് പരിമിതമായെങ്കിലും തിരിച്ചെത്തിയതായി മൂന്നാം പാദത്തിന്റെ സാമ്പത്തിക ഫലങ്ങള്‍ സൂചിപ്പിക്കും എന്നാണ് എന്‍സിഎഇആര്‍ വിലയിരുത്തുന്നത്. റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞയാഴ്ച നടന്ന ധനനയ അവലോകന യോഗം ഉപഭോക്തൃ ആത്മവിശ്വാസം ശക്തി പ്രാപിക്കുന്നതായി വിലയിരുത്തിയിരുന്നു.

Maintained By : Studio3