October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബീഹാര്‍ : കൊറോണ പരിശോധനയില്‍ വന്‍ തട്ടിപ്പെന്ന് തേജസ്വി യാദവ്

1 min read

പാറ്റ്ന: കോവിഡ് -19 പരിശോധനക്കിടെ സംസ്ഥാനത്ത് വന്‍ ക്രമക്കേടുകള്‍ നടന്നതായി ബീഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പകര്‍ച്ചവ്യാധി സമയത്ത് മൂന്ന് ആരോഗ്യ സെക്രട്ടറിമാരെ മാറ്റിയതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പങ്കുണ്ട്. തല്‍ഫലമായി, 10,000 ദ്രുത ആന്‍റിജന്‍ പരിശോധനകളുടെ കണക്കുകള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരു ലക്ഷമായി ഉയര്‍ന്നു. അടുത്ത 25 ദിവസത്തിനുള്ളില്‍ ഇത് രണ്ട് ലക്ഷമായി, ആര്‍ജെഡി നേതാവ് പറഞ്ഞു. റെക്കാര്‍ഡുകള്‍സൂക്ഷിക്കുന്നല്ല.ബന്ധപ്പെട്ട ആരോഗ്യ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടില്ല. ഇത് അഴിമതിക്കു സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

“കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു, എന്നാല്‍ അഹങ്കാരിയായ മുഖ്യമന്ത്രി അവ നിരസിച്ചു. ശരിയായ രീതിയിലാണ് പരിശോധനകള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ ചിത്രമാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നത്,” തേജസ്വി പറഞ്ഞു.

‘പകര്‍ച്ചവ്യാധി സമയത്ത് സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദുരന്തനിവാരണ സമിതി രൂപീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു സമിതിയുടെ അഭാവത്തില്‍ ഉപകരണങ്ങളും മറ്റും വാങ്ങുന്നതില്‍ സുതാര്യതയില്ല. ദ്രുതഗതിയിലുള്ള ആന്‍റിജന്‍ പരിശോധനയില്‍ അഴിമതിക്ക് സാധ്യതയുണ്ടെന്ന് ഞങ്ങള്‍ ശക്തമായി സംശയിക്കുന്നു. അഴിമതിക്കാരായ മന്ത്രിമാര്‍ക്ക് നിതീഷ് കുമാര്‍ സംരക്ഷണം നല്‍കിയിട്ടുണ്ട്. വിവിധ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ കത്തുകളിലൂടെയാണ് ഇത് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ദേവ് ആക്സിലറേറ്റര്‍ ലിമിറ്റഡ് ഐപിഒ
Maintained By : Studio3