September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേന്ദ്രസര്‍ക്കാര്‍ ചൈനക്ക് ഭൂമി കൈമാറിയെന്ന് രാഹുല്‍

1 min read

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചൈനക്ക് ഭൂമി കൈമാറിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചതായി പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്‍റെ ആരോപണം. “ഇന്ത്യന്‍ പ്രദേശം ഫിംഗര്‍ 4 വരെ ആയിരുന്നു, എന്തുകൊണ്ടാണ് സൈനികരെ ഫിംഗര്‍ 3 ലേക്ക് പിന്‍വലിച്ചത്?” പത്രസമ്മേളനത്തില്‍ രാഹുല്‍ ചോദിച്ചു. ഡെപ്സാങ് സമതലങ്ങളായ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിന്‍റെ സ്ഥിതി ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ലഡാക്കില്‍ 2020 ഏപ്രിലിനു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണം. അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കുകയും വേണം. ഈ രാജ്യത്തിന്‍റെ പ്രദേശം സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് എങ്ങനെ ചെയ്യുന്നുവെന്നത് അദ്ദേഹത്തിന്‍റെ പ്രശ്നമാണ്, തന്‍റേതല്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സേന കമാന്‍ഡ് പോസ്റ്റിലേക്ക് മടങ്ങിവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

ചൈനയുമായുള്ള നിരന്തരമായ ചര്‍ച്ചകള്‍ പാംഗോങ് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റത്തിനുള്ള കരാറിലേക്ക് നയിച്ചു. ഇന്ത്യയും ചൈനയും ഘട്ടംഘട്ടമായാകും സൈന്യത്തെ പിന്‍വലിക്കുന്നത്.

Maintained By : Studio3