വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം
ന്യൂ ഡൽഹി: ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവണ്മെന്റിന്റെ ബിസിനസ്സ് ഇടപാടുകൾ സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനായി ലെറ്റർ ഓഫ് ക്രെഡിറ്റ് (LC), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) എന്നീ സാമ്പത്തിക സേവനങ്ങൾ നൽകാൻ HDFC ബാങ്ക്, ICICI ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയെ പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തി. മന്ത്രാലയത്തിന് ഈ സേവനങ്ങൾ നൽകുന്നതിന് ഇതുവരെ അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യമേഖലാ ബാങ്കുകൾക്ക് LC, DBT ബിസിനസ്സ് അനുവദിക്കുന്നത് ബാങ്കുകളുടെ പൊതുവെയുള്ള മത്സരക്ഷമതയും കാര്യക്ഷമതയും കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ രക്ഷാ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ആണ് ഈ വിവരം അറിയിച്ചത്.