ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട്

കൊച്ചി: ബജാജ് അലയന്‍സ് ലൈഫിന്‍റെ നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക് ഒപ്പം മള്‍ട്ടിഫാക്ടര്‍ അധിഷ്ഠിത ഓഹരി സൂചികയുടെ നേട്ടം കൂടി ലഭ്യമാക്കുകയാണ് ഈ യൂലിപ് പദ്ധതിയുടെ ലക്ഷ്യം. നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ എംക്യുവിഎല്‍വി 50 സൂചികയെ ആയിരിക്കും ഇതു പിന്തുടരുക. നിഫ്റ്റി 500-ല്‍ നിന്നു തെരഞ്ഞെടുത്ത 50 ഓഹരികളാണ് ഈ സൂചികയിലുള്ളത്. ചാഞ്ചാട്ടങ്ങള്‍ നിറഞ്ഞ ഇന്നത്തെ വിപണിയില്‍ അച്ചടക്കത്തോടും സ്മാര്‍ട്ട് ആയും നിക്ഷേപം തുടരാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നതെന്നും ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാന്‍ ഇതു ശക്തമായ ഒരു മാര്‍ഗമായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ശ്രീനിവാസ് റാവു റാവുറി പറഞ്ഞു.