October 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണില്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി

ആമസോണ്‍ ഇന്ത്യയുടെ ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രവര്‍ത്തന ശൃംഖലയിലുടനീളം വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനായി ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റുമായി കമ്പനി ധാരണാപത്രം  ഒപ്പിട്ടു. ഈ പങ്കാളിത്തത്തോടെ, രാജ്യത്തെ സേവിച്ച വിമുക്തഭടന്മാര്‍ക്ക് തൃപ്തികരമായ ഇതര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ആമസോണ്‍ ഇന്ത്യ തുടരും. ആമസോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് & കോര്‍പ്പറേറ്റ് എച്ച്ആര്‍ ഡയറക്ടര്‍ ലിജു തോമസും ഡിജിആര്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എം കെ സാഗോച്ചും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ
Maintained By : Studio3