October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് 19 : ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്കുള്ള ഇളവുകളില്‍ ഉത്തരവായി

1 min read

10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കിക്കൊടുക്കും

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടി, ഐടിഇഎസ് കമ്പനികള്‍ക്കും ഐടി ഇതര സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ സംബന്ധിച്ച് ഐടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ 25,000 ചതുരശ്ര അടിവരെ സ്ഥലം ഉപയോഗിക്കുന്ന ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന് 2020 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക ഒഴിവാക്കിക്കൊടുക്കും. ബാക്കിയുള്ള സ്ഥലത്തിന്‍റെ കാര്യത്തില്‍ 2020 ഏപ്രിലിലെ ഉത്തരവ് പ്രകാരം അനുവദിച്ച മൊറൊട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കില്‍ അതു ജൂലൈ മുതലുള്ള മാസങ്ങളില്‍ ക്രമീകരിച്ചു നല്‍കും.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പതിനായിരം ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഐടി ഇതര ഷോപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2020 ജൂലൈ മുതല്‍ ഡിസംബര്‍വരെയുള്ള വാടക ഒഴിവാക്കിക്കൊടുക്കും. 2020 ഏപ്രിലില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനരുജ്ജീവന പാക്കേജിന് പുറമെയാണ് ഈ ഇളവുകള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Maintained By : Studio3