‘ബ്ലാക്ക് യൂണിറ്റി കളക്ഷന്‍’ വാച്ചുമായി ആപ്പിള്‍
38 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരിമിത എണ്ണം ‘വാച്ച്’ ലഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 399 യുഎസ് ഡോളറാണ് വില
സാന്‍ ഫ്രാന്‍സിസ്‌കോ: ‘കറുത്ത ചരിത്ര മാസം’ പ്രമാണിച്ച് ആപ്പിള്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച് അവതരിപ്പിച്ചു. ഫെബ്രുവരി ഒന്നിന് ‘ബ്ലാക്ക് യൂണിറ്റി കളക്ഷന്‍’ വാച്ച് ലഭിച്ചുതുടങ്ങും. സവിശേഷ ബാന്‍ഡ്, പുതിയ ഫേസ് എന്നിവയോടെയാണ് പുതിയ വാച്ച് വരുന്നത്.
38 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരിമിത എണ്ണം ‘വാച്ച്’ ലഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 399 യുഎസ് ഡോളറാണ് വില. 49 യുഎസ് ഡോളര്‍ നല്‍കിയാല്‍ ബാന്‍ഡ് പ്രത്യേകം ലഭിക്കും.
കറുത്തവരുടെ ചരിത്രവും സംസ്‌കാരവും ആഘോഷിക്കുന്നതിനാണ് ബ്ലാക്ക് യൂണിറ്റി കളക്ഷന്‍ എന്ന പേരില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ വാച്ച് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റി ആക്റ്റിവിറ്റി ചാലഞ്ചില്‍ പങ്കെടുത്ത് ലിമിറ്റഡ് എഡിഷന്‍ ഉല്‍പ്പന്നം നേടാന്‍ കഴിയും.
അമേരിക്കയിലും ലോകത്ത് മറ്റെല്ലായിടത്തും സമത്വവും പൗരാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സപ്പോര്‍ട്ട് ഫണ്ട് ഉള്‍പ്പെടെ ആറ് ആഗോള സംഘടനകളെ ആപ്പിള്‍ പിന്തുണയ്ക്കും.
കൂടാതെ, ഈ വര്‍ഷത്തെ കറുത്ത ചരിത്ര മാസം ആഘോഷിക്കുന്നതിന് മറ്റ് നിരവധി പദ്ധതികള്‍ ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കറുത്തവരുടെ ബിസിനസുകളും ഡെവലപ്പര്‍മാരെയും വ്യക്തമാക്കുന്നവിധം ആപ്പ് സ്റ്റോര്‍ സജ്ജീകരിക്കും. കറുത്ത ആര്‍ട്ടിസ്റ്റുകളുടെ പ്ലേലിസ്റ്റുകളും ഒറിജിനല്‍ വീഡിയോകളും മറ്റ് ഉള്ളടക്കങ്ങളും ആപ്പിള്‍ മ്യൂസിക്കില്‍ ലഭിക്കും. കറുത്തവരുടെ റെസ്റ്റോറന്റുകള്‍ ആപ്പിള്‍ മാപ്‌സില്‍ പ്രത്യേകം കാണിക്കും.