October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“അന്വേഷിപ്പിൻ കണ്ടെത്തും”

‘അന്വേഷണങ്ങളുടെ കഥയല്ല… അന്വേഷകരുടെ കഥ…’ എന്നതാണ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ ടാഗ് ലൈൻ. ടോവിനോയ്ക്ക് ഒപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്.
ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “അന്വേഷിപ്പിൻ കണ്ടെത്തും”. തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. സൈജു ശ്രീധരൻ എഡിറ്റിങ്ങും മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.പി ആർ ഒ മഞ്ജു ഗോപിനാഥ്
  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ
Maintained By : Studio3