October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തിയറ്ററുകളിലേക്ക് ‘ദി പ്രീസ്‌റ് ‘ ഫെബ്രുവരി ആദ്യ വാരം

കൊച്ചി: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ ദി പ്രീസ്റ്റ് ‘  ഫെബ്രുവരി ആദ്യവാരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദികന്റെ വേഷത്തിലാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. വട്ട കണ്ണടയും നീളന്‍ തൊപ്പിയും ധരിച്ചുള്ള ഹോളിവുഡ് സ്‌റ്റൈലിലുള്ള താരത്തിന്റെ പോസ്റ്റര്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ത്രില്ലര്‍ മൂഡിലൊരുങ്ങുന്ന ചിത്രത്തില്‍  നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍  തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആര്‍ ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ  ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ  കഥ സംവിധാകന്റേതാണ്. തിരക്കഥ സംഭാഷണം ദീപുപ്രദീപ്, ശ്യാം മേനോന്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക്  സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ്.

പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എം. സൗണ്ട് ഡിസൈന്‍ ജയദേവന്‍, സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്,  ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത് രാഘവ്, മേക്കപ്പ് ജോര്‍ജ് സെബാസ്റ്റ്യന്‍ അമല്‍ ചന്ദ്രന്‍ , കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട് സുപ്രീം സുന്ദര്‍ മാഫിയ ശശി, ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

Maintained By : Studio3