കേരളത്തിലെ 1,838 കോടി രൂപയുടെ ഹൈവേ പദ്ധതി സ്വന്തമാക്കിയെന്ന് അദാനി എന്‍റര്‍പ്രൈസസ്
1 min readകേരളത്തിലെ ദേശീയപാത പദ്ധതിയുടെ നിര്‍മാണ കരാര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നേടിയെന്ന് അദാനി എന്റർപ്രൈസസ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്‌ഇ) അറിയിച്ചു. ഭാരത്‍മാല പദ്ധതിയുടെ കീഴില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ (എച്ച്എഎം) നടപ്പാക്കുന്ന പദ്ധതിയുടെ മൂല്യം 1,838 കോടി രൂപയാണ്.
എൻഎച്ച് -17ല്‍ (ന്യൂ എൻഎച്ച് -66 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാത ആറുവരിയാക്കി വികസിപ്പിക്കുന്നതാണ് പദ്ധതി. താല്‍പ്പര്യ പത്രം അനുസരിച്ചുള്ള പദ്ധതി ചെലവ് 1,838 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. ഗതാഗത മേഖലയിലെ ആകർഷകമായ അവസരങ്ങൾ വിലയിരുത്തുന്നതും ലേലത്തില്‍ പങ്കെടുക്കുന്നതും തുടരുമെന്നും കമ്പനി അറിയിച്ചു.