October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബൈഡനെ സുരക്ഷാ ആശങ്കകള്‍ അറിയിച്ചു

വാഷിംഗ്ടണ്‍: ഇൗമാസം 20ന് നടക്കുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഉണ്ടാകാവുന്ന സുരക്ഷാ ആശങ്കകളെക്കുറിച്ച് ജാ ബിഡനെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ട്രാന്‍സിഷന്‍ ടീം അറിയിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, യുഎസ് സീക്രട്ട് സര്‍വീസ്, അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമിലെ പ്രധാന അംഗങ്ങള്‍ എന്നിവരില്‍ നിന്നാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന് നിര്‍ദേശങ്ങള്‍ ലഭിച്ചത്.

‘ഭീഷണിയെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിലവിലെ അഡ്മിനിസ്‌ട്രേഷനുമായി ഒരു ടീം ഇടപഴകുന്നുണ്ട്. ഒപ്പം തടസ്സങ്ങളോ ആക്രമണങ്ങളോ ഉണ്ടായാല്‍ അത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ജനുവരി 6 നാണ് ക്യാപിറ്റല്‍ കെട്ടിടത്തിന് നേരെയുള്ള ആക്രമണം നടന്നത്. കുറഞ്ഞത് 20,000 സൈനികരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ
Maintained By : Studio3