November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചാപ്റ്റര്‍ 2 : പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റു

1 min read
  • മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു
  • 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങുന്നതാണ് ടീം പിണറായി

തിരുവനന്തപുരം: തുടര്‍ഭരണത്തിന്‍റെ തിളക്കത്തോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറി. 17 പുതുമുഖങ്ങളടക്കം 21 മന്ത്രിമാരുമായാണ് രണ്ടാം പിണറായി മന്ത്രിസഭ വ്യാഴാഴ്ച്ച സത്യപ്രിജ്ഞ ചെയ്ത് അധികാരമേറ്റത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിന്നു പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തി. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍/ട്രൂനാറ്റ്/ആര്‍.ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വയ്ക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം മുഖ്യമന്ത്രയും പിന്നീട് മുന്‍ഗണനാക്രമത്തില്‍ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

വേദിയില്‍ ഒന്നര മീറ്ററും സദസില്‍ 2 മീറ്ററും അകലത്തിലാണ് കസേരകള്‍. ഒരു മന്ത്രിക്കൊപ്പം 5 പേരെ മാത്രമേ അനുവദിച്ചുള്ളൂ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോഴും ഇത്രയും പേരെ വച്ച് ചടങ്ങ് നടത്തിയതിന് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Maintained By : Studio3