December 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍ നിര്‍മാണ ലൈസന്‍സ് കൂടുതല്‍ കമ്പനികള്‍ക്ക് നല്‍കണമെന്ന് ഗഡ്കരിയും

1 min read

ന്യൂഡെല്‍ഹി: രാജ്യത്തെ വാക്സിന്‍ വിതരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കുന്നതിനും ലഭ്യത ഉയര്‍ത്തുന്നതിനുമായി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവെച്ച ആശയത്തോട് യോജിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും. വാക്സിന്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് കൂടുതല്‍ കമ്പനികള്‍ക്ക് നല്‍കണമെന്നും ആവശ്യകത നിറവേറ്റാന്‍ ഏറ്റവും യോജ്യമായ മാര്‍ഗം ഇതാണെന്നും ഒരു സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് ഗഡ്കരി പറഞ്ഞു.

‘ഒരു കമ്പനിക്ക് എന്നതിനു പകരം പത്തു കമ്പനികള്‍ക്കു വാക്സീന്‍ ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കണം. ഓരോ സംസ്ഥാനത്തും വാക്സീന്‍ നിര്‍മിക്കാന്‍ കഴിയുന്ന മൂന്നോ നാലോ സംവിധാനങ്ങള്‍ ഉണ്ടാകും. അത് പ്രയോജനപ്പെടുത്തണം രാജ്യത്തു വിതരണം ചെയ്തതിനു ശേഷം അധികമുണ്ടെങ്കില്‍ കയറ്റുമതി ചെയ്യാനുമാകും. 15-20 ദിവസങ്ങള്‍ക്കുള്ളില്‍ ഇതു ചെയ്യാന്‍ കഴിയും,’ ഗഡ്കരി പറഞ്ഞു.

  ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാദ്ധ്യതകൾ

നേരത്തേ ഈ നിര്‍ദേശം ഉള്‍പ്പടെ കോവിഡ് പ്രതിരോധം സംബന്ധിച്ച് തനിക്കുള്ള അഭിപ്രായങ്ങള്‍ വിശദീകരിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിനോട് നേരിട്ട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയാറാകാതിരുന്നത് എതിര്‍പ്പുകള്‍ക്ക് വഴി വെച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വാക്സിന്‍ നിര്‍മാണത്തിന് കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Maintained By : Studio3