Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍ഡസ് ആപ്പ് ബസാറിനെ ഏറ്റെടുത്ത് ഫോണ്‍ പേ

1 min read

13 ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോമില്‍ 400,000 ആപ്ലിക്കേഷനുകള്‍ ഉണ്ട്

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് ദാതാക്കളായ ഫോണ്‍പേ ആഭ്യന്തര തലത്തിലെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോര്‍ ആയ ഇന്‍ഡസ് ആപ്പ് ബസാറിലെ ഏറ്റെടുത്തു. 60 മില്യണ്‍ ഡോളറിന്‍റേതാണ് (ഏകദേശം 438 കോടി രൂപ) ഇടപാടെന്ന് വ്യവസായ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ ഒരിടത്ത് സമാഹരിച്ച് നല്‍കുന്ന ഫോണ്‍പെയുടെ ‘സ്വിച്ച്’ ആപ്ലിക്കേഷനെ ഈ നീക്കം ശക്തിപ്പെടുത്തും.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

ഫോണ്‍ പേ 2018ലാണ് സ്വിച്ച് പ്ലാറ്റ്ഫോം സമാരംഭിച്ചത്. ഇന്ന്, ഉപഭോക്താക്കള്‍ക്ക് ഫോണ്‍ പേ മൊബൈല്‍ അപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് ഒല, സ്വിഗ്ഗി, മിന്ത്ര, ഐആര്‍സിടിസി, ഗോയിബിബോ, റെഡ്ബസ് എന്നിവയുള്‍പ്പെടെ 300ലധികം ആപ്ലിക്കേഷനുകളില്‍ ഓര്‍ഡറുകള്‍ നല്‍കാന്‍ കഴിയും. ദേശീയതലത്തില്‍ 500 നഗരങ്ങളിലായി 17.5 ദശലക്ഷത്തിലധികം വ്യാപാരി ഔട്ട്ലെറ്റുകളില്‍ നിലവില്‍ ഫോണ്‍ പേ-യിലൂടെയുള്ള പേമെന്‍റ് സ്വീകരിക്കുന്നുണ്ട്.

ഐഐടി പൂര്‍വ വിദ്യാര്‍ത്ഥികളായ രാകേഷ് ദേശ്മുഖ്, ആകാശ് ഡോംഗ്രെ, സുധീര്‍ ഭംഗരാംബണ്ടി എന്നിവര്‍ ചേര്‍ന്നാണ് 2015ല്‍ ഇന്‍ഡസ് ഓഎസ് സ്ഥാപിച്ചത്. 100 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ഇന്‍ഡസ് ആപ്പ് ബസാര്‍ പോലുള്ള നൂതന ഉല്‍പ്പന്നങ്ങളിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്. 13 ഭാഷകളില്‍ ലഭ്യമായ ഈ പ്ലാറ്റ്ഫോമില്‍ 400,000 ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഇന്‍ഡസ് ഒ.എസ് ഇതുവരെ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. മറുവശത്ത്, 280 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് ഫോണ്‍പേയിലുള്ളത്.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

ഉപയോക്താക്കള്‍ക്ക് 24 കാരറ്റ് സ്വര്‍ണം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് സുരക്ഷിതമായി വാങ്ങാന്‍ അവസരം നല്‍കിക്കൊണ്ട് 2017ലാണ് ഫോണ്‍ പേ ധനകാര്യ സേവനങ്ങളിലേക്ക് കടന്നത്.

Maintained By : Studio3