Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് വ്യാപനം : മൂന്ന് മേഖലകളിലേക്കുകൂടി ജപ്പാന്‍ നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തി

ടോക്കിയോ: ഹോക്കൈഡോ, ഒകയാമ, ഹിരോഷിമ തുടങ്ങിയ പ്രദേശങ്ങളിലേക്കും കോവിഡ് വ്യാപനത്തിനോടനുബന്ധിച്ചുള്ള അടിയന്തരാവസ്ഥ നീട്ടുന്നതായി ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ പ്രഖ്യാപിച്ചു. ടോക്കിയോ, ഒസാക്ക, ഹ്യോഗോ, ക്യോട്ടോ എന്നിവിടങ്ങളിലെ അടിയന്തരാവസ്ഥ മെയ് അവസാനം വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ടെന്നും ഇത് ഐച്ചി, ഫുകുവോക പ്രവിശ്യകളില്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, ഗണ്‍മ, ഇഷികാവ, കുമാമോട്ടോ പ്രിഫെക്ചറുകളിലേക്ക് സര്‍ക്കാര്‍ അര്‍ദ്ധ അടിയന്തരാവസ്ഥ വ്യാപിപ്പിക്കുകയാണെന്നും സുഗ പറഞ്ഞു.

ഞായറാഴ്ച മുതല്‍ മെയ് 31 വരെ ഹോക്കൈഡോ, ഒകയാമ, ഹിരോഷിമ എന്നിവ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് ടാസ്ക് ഫോഴ്സ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.ഒകയാമയെയും ഹിരോഷിമയെയും അര്‍ധ അടിയന്തരാവസ്ഥയില്‍ നിര്‍ത്താനാണ് ആദ്യം പദ്ധയിട്ടിരുന്നത്. എന്നാല്‍ ഒരു വിദഗ്ധ സമിതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് മാറ്റിയത്. അടിയന്തിരാവസ്ഥയില്‍, റെസ്റ്റോറന്‍റുകളും ബാറുകളും മദ്യം വിളമ്പുന്നതിനോ കരോക്കെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനോ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല രാത്രി 8 മണിക്ക് അടയ്ക്കുകയും വേണം .പാലിക്കാത്തവര്‍ക്ക് 300,000 യെന്‍ വരെ പിഴ ഈടാക്കും. അതേസമയം, ജീവനക്കാര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.

Maintained By : Studio3