തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: വിജയ ഘോഷയാത്രകള്‍ നിരോധിച്ചു
1 min readന്യൂഡെല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഭീഷണി കണക്കിലെടുത്ത് നിയമസഭാതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയ ഘോഷയാത്ര’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു.അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 2 ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഇസിയുടെ നിര്‍ണായക തീരുമാനം.
ഈ ഉത്തരവിന്‍റെ ഏതെങ്കിലും ലംഘനം സ്ഥാനാര്‍ത്ഥിക്കും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും എതിരെ കര്‍ശന നടപടിയെ ക്ഷണിച്ചുവരുത്തും.രാജ്യത്ത് കോവിഡ് -19 കേസുകള്‍ അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രതിദിനം 3.5 ലക്ഷത്തിലധികം പുതിയ കേസുകള്‍ വരുന്നു. കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതിനാല്‍ ഇസിക്കെതിരെ വൈറസ് മൂലമുണ്ടായ മരണത്തിന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. മദ്രാസ് ഹൈക്കോടതി നിരീക്ഷണത്തിന് ഒരു ദിവസത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ‘വിജയ ഘോഷയാത്ര’ ഇസി നിരോധിച്ചത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.