August 15, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഷു  : ഫോക്‌സ്‌വാഗണ്‍ നൂറ് കാറുകള്‍ ഡെലിവറി ചെയ്തു

കേരളത്തിലെ ഒമ്പത് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത്രയും കാറുകള്‍ വില്‍പ്പന നടത്തിയത്  

കൊച്ചി: വിഷു ഉത്സവത്തോടനുബന്ധിച്ച് കേരളത്തില്‍ നൂറ് കാറുകള്‍ വിറ്റഴിച്ചതായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അറിയിച്ചു. കേരളത്തിലെ ഫോക്‌സ്‌വാഗണിന്റെ ഒമ്പത് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത്രയും യൂണിറ്റ് കാറുകള്‍ വില്‍പ്പന നടത്താന്‍ കഴിഞ്ഞത്.

ഉപയോക്താക്കളുടെ കൂടെ ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഫോക്‌സ്‌വാഗണ്‍ വാങ്ങുന്നത് അവിസ്മരണീയ അനുഭവമാക്കി മാറ്റാനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  യെസ്ദി റോഡ്സ്റ്ററിന്റെ ആദ്യ ഉടമയായി ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്

വിഷു ഉത്സവത്തോടനുബന്ധിച്ച് കേരളത്തില്‍ നൂറ് ഫോക്‌സ്വാഗണ്‍ വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. പുതിയ ഉപയോക്താക്കളെ ഫോക്‌സ്‌വാഗണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

Maintained By : Studio3