ബജാജ് പള്‍സര്‍ എന്‍എസ്125 വിപണിയില്‍!
ഡെല്‍ഹി എക്‌സ് ഷോറൂം വില 93,690 രൂപ
മുംബൈ: ബജാജ് ഓട്ടോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലായി പള്‍സര്‍ എന്‍എസ്125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 93,690 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് തങ്ങളുടെ എന്‍എസ് സീരീസില്‍ അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിളാണ് പള്‍സര്‍ എന്‍എസ്125. എന്‍എസ്200, എന്‍എസ്160 മോഡലുകള്‍ക്ക് താഴെയായിരിക്കും ഈ എന്‍ട്രി ലെവല്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിന് സ്ഥാനം. പ്യൂറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേണ്‍റ്റ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കെടിഎം 125 ഡ്യൂക്ക് മാറ്റിനിര്‍ത്തിയാല്‍ ഈ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് എന്‍എസ് 125 എന്ന് ബജാജ് അറിയിച്ചു.
ബിഎസ് 6 പാലിക്കുന്ന 124.45 സിസി, ഡിടിഎസ് ഐ എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ് 125 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 11.82 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. മുന്നില്‍ 240 എംഎം വ്യാസമുള്ള ഡിസ്‌ക്കും പിന്നില്‍ 130 എംഎം ഡ്രമ്മുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഭാരം 144 കിലോഗ്രാമാണ്. ഒരു 125 സിസി മോട്ടോര്‍സൈക്കിളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍.
ഉയര്‍ന്ന സിസിയുള്ള പള്‍സര്‍ എന്‍എസ് സീരീസ് ബൈക്കുകളുടെ പാരമ്പര്യം പേറുന്ന മോഡല്‍, ആദ്യമായി പെര്‍ഫോമന്‍സ് ബൈക്കുകള്‍ ഓടിക്കുന്ന റൈഡര്‍മാര്‍ക്കായി അവതരിപ്പിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍സ് വിഭാഗം പ്രസിഡന്റ് സാരംഗ് കനാഡെ പറഞ്ഞു. നിരവധി ക്ലാസ് ലീഡിംഗ് ഫീച്ചറുകള്‍ നല്‍കിയത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്‍ട്രി സ്‌പോര്‍ട്ട് ബൈക്ക് സെഗ്‌മെന്റില്‍ ബജാജ് ഓട്ടോയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ പുതിയ മോഡല്‍ സഹായിക്കുമെന്ന് സാരംഗ് കനാഡെ പറഞ്ഞു.