January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അവസാനവട്ട പ്രചാരണങ്ങള്‍ തകൃതി

മുന്‍തൂക്കം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്; ആത്മവിശ്വാസം വര്‍ധിപ്പിച്ച് യുഡിഎഫ്

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് എതിരാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അവസാനവട്ട തയ്യാറെടുപ്പുകള്‍ ഉറപ്പിക്കുകയാണ് മുന്നണിയില്‍. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിനെതിരെ ആക്രമണങ്ങളുടെ പരമ്പരതന്നെ തുറന്നുവിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്നും കേരളത്തിന്‍റെ വികസനം തടയാന്‍ തയ്യാറാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഇടതുമുന്നണിക്കുണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. പല നേതാക്കളുടെയും ശരീരഭാഷതന്നെ അതിനെ സാധൂകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ കേരളത്തിലെ സന്ദര്‍ശനത്തിനുശേഷം കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ ഉണര്‍ന്നിട്ടുമുണ്ട്. അതിനാല്‍ മുമ്പ് പ്രവചിക്കപ്പെട്ട അനായാസവിജയവും ഭരണത്തുടര്‍ച്ചയും ഇടതുമുന്നണിക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. വിജയത്തിനായി അവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

കുറച്ചുവിസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി രാഷ്ട്രീയതലത്തില്‍ കൂടുതല്‍ കരുത്തനായി നിന്നിരുന്നു. വോട്ടെടുപ്പിന് മുമ്പുള്ള സര്‍വേകളില്‍ തുടര്‍ഭരണം ഉറപ്പാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെയും വരവോടെ കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അനായാസ വിജയം നേടാനാകുമെന്ന് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇടതുപക്ഷത്തിനെതിരെ ധാരാളം നുണകളും പ്രചാരണങ്ങളും ഇവിടെ അരങ്ങേറുന്നതായി ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഈ റിപ്പോര്‍ട്ടില്‍ കേരളത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി വിലയിരുത്തുകയും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് ഏറ്റവും അഴിമതി നിറഞ്ഞതെന്നും പറയുന്നു.

‘വൈകി നിരവധി പുതിയ തെരഞ്ഞെടുപ്പ് പ്രചാരകര്‍ വന്ന് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, അതില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ പോലും ഉള്‍പ്പെടുന്നു. പുറത്തുനിന്നുള്ളവര്‍ സംസ്ഥാന നേതാക്കളുടെ പ്രസ്താവനകള്‍ സംപ്രേഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബോഫോഴ്സ്, 2 ജി തുടങ്ങിയ അഴിമതികള്‍ക്ക് ഈ പാര്‍ട്ടികളാണ് ഉത്തരവാദികളെന്ന് ആരും മറക്കില്ല.കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഡെല്‍ഹിയില്‍ നടത്തിയ സിഖ് കൂട്ടക്കൊലയും ആരും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ വ്യാജ രേഖകളുടെയും വ്യാജ ശബ്ദ സന്ദേശങ്ങളുടെയും രൂപത്തില്‍ കൂടുതല്‍ പച്ചക്കള്ളങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെ കേരളീയരെ തെറ്റിദ്ധരിപ്പിക്കുന്നതും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പുതിയ ബന്ധവും എല്ലാം ഇവിടത്തെ ജനങ്ങള്‍ തള്ളിക്കളയും. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന്‍റെ പ്രസക്തി മുമ്പെങ്ങുമില്ലാത്തവിധം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഇരട്ടവോട്ട് ആരോപണം ഇന്ന് സര്‍ക്കാരിനെ പിടിച്ചുലച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം തെളിവുകള്‍ പുറത്തുവിടുകയുമാണ്. ഡിസംബറിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇങ്ങനെയാണന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഈ വഞ്ചനാപരമായ വോട്ടര്‍പട്ടികയെക്കുറിച്ച് എല്ലാ ജനങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാഗരൂകരായിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കുമായി ഈ പട്ടിക വെബ്സൈറ്റില്‍ പുറത്തിറക്കി “ചെന്നിത്തല പറഞ്ഞു. എന്നാല്‍ പിണറായി വിജയന്‍ ഇത് തള്ളിക്കളഞ്ഞു. ഇക്കാര്യം കേരള ഹൈക്കോടതിയും ചീഫ് ഇലക്ടറല്‍ ഓഫീസറും എല്ലാം പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Maintained By : Studio3