ബ്രാന്‍ഡ് മോദി ഇന്നും വിലേറിയത്
ന്യൂഡെല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നാണ് നരേന്ദ്ര മോദി. ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിഷ്കാരങ്ങളില്‍ മോദിയുടെ പ്രഭാവം കുറച്ചൊന്നുമല്ല സഹായകമാകുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വാധീനം പരീക്ഷിക്കപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇതിനു പ്രധാന കാരണം.പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് .
വ്യക്തിപരമായ ഇടപെടലിലൂടെ മോദി ഈ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പില്‍, പ്രത്യേകിച്ച് ബംഗാളിലും ആസാമിലും തന്‍റെ പ്രശസ്തി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക സമരം തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് ഒരു പുറത്തുകടക്കലായിരുന്നു ഈ തെരഞ്ഞെടുപ്പുകള്‍വഴി മോദിക്കും സര്‍ക്കാരിനും സാധ്യമായത്. ഇതില്‍ പശ്ചിമ ബംഗാളിലും ആസാമിലും തീപാറുന്ന പോരാട്ടങ്ങള്‍ അരങ്ങേറുമ്പോള്‍ മാധ്യമശ്രദ്ധയും അവിടേക്കായി. പ്രതിപക്ഷത്തിന് മോദിയെന്ന ബ്രാന്‍ഡിനെ ഇന്നും ഭയമാണ്. അത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാണാനാവും. അല്ലെങ്കില്‍ അദ്ദേഹത്തെ മറികടന്നുള്ള ഒരു പ്രചാരണം അവര്‍ക്ക് സാധ്യമാകുന്നില്ല എന്നും പറയാം.
ഇപ്പോള്‍ മോദി രാഷ്ട്രീയത്തിന്‍റെ ഉയര്‍ന്ന തലത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇത് പരമ്പരാഗത രാഷ്ട്രീയ മത്സര നിയമങ്ങള്‍ക്ക് വിധേയമായാണ്. സമീപകാലത്തെ പ്രതിസന്ധികള്‍ ചെറുനേതാക്കള്‍ക്ക് മാത്രമാണ് പ്രശ്നമായി മാറിയത്. കൊറോണ മഹാമാരിയെ രാജ്യം നേരിട്ടു. സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതേയുള്ളു. ലോക്ഡൗണ്‍ പ്രഖ്യാപനത്തിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ തെരുവില്‍ കുടുക്കി. പൗരത്വ ഭേദഗതി നിയമത്തിലെ പ്രതിഷേധങ്ങളിലൂടെയും കര്‍ഷക സമരത്തിലൂടെയും രാഷ്ട്രീയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ മോദിക്ക് വീര പരിവേഷം നല്‍കി. ബ്രാന്‍ഡ് ഇപ്പോഴും വിലപ്പെട്ടതായി തുടരുന്നു.
2021 മാര്‍ച്ചില്‍, ഉത്തരേന്ത്യയുടെ വലിയ ഭാഗങ്ങളില്‍ തന്‍റെ സര്‍ക്കാര്‍ ദീര്‍ഘകാല കര്‍ഷക അസ്വസ്ഥത നേരിട്ടുകൊണ്ടിരിക്കെ, മോദി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. അതിന് അദ്ദേഹത്തിന്‍റെ പേര്‍തന്നെ നല്‍കി. ഒരു പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത് ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിനിടയിലായിരുന്നപ്പോഴാണ് എന്ന് ആരോപണമുയര്‍ന്നു. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തവര്‍ക്ക്, ഈ അസാധാരാണ പ്രവര്‍ത്തികള്‍ ഉള്‍ക്കൊള്ളാനായില്ല എന്നുവരും. എന്നാല്‍ മോദിയുടെ രാഷ്ട്രീയ ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇവ കിരീടധാരണങ്ങളായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു പുതിയ ഇന്ത്യയാണ് തന്‍റെ അഭിലാഷമെന്ന് അദ്ദേഹം വിശദീകരിക്കുന്നത് ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദൗര്‍ഭാഗ്യവശാള്‍ ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു നേതാവുപോലുമില്ല.അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “പുതിയ പാര്‍ലമെന്‍റ് ഒരു പുതിയ സ്വാശ്രയ ഇന്ത്യയുടെ തെളിവായിരിക്കും. ഇന്ത്യയിലെ മിക്ക പൊതുസ്ഥലങ്ങളും നെഹ്രുവിന്‍റെയും ഗാന്ധിയുടെയും പേരുകള്‍ വഹിക്കുന്നവയാണ്. മഹത്തായ സ്മാരകങ്ങള്‍ അതിന്‍റെ ഏറ്റവും ശക്തമായ ചിഹ്നത്തിന്‍റെ പേര് വഹിക്കുന്നു. ഇതാണ് മോദി അറിയിക്കാന്‍ ആഗ്രഹിച്ചത്. കൂടാതെ ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തവും ഊര്‍ജ്ജസ്വലവുമായ രാഷ്ട്രീയ ബ്രാന്‍ഡുകളിലൊന്നുകൂടിയാണ് അദ്ദേഹം . ഇത് വളര്‍ത്തിയെടുത്തത് കുറുക്കവഴികളിലൂടെ അല്ല എന്നത് അദ്ദേഹത്തിന്‍റെ പരിശ്രമശീലത്തെയാണ് വ്യക്തമാക്കുന്നു.