August 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബോള്‍ട്ട് ഓഡിയോ ‘എയര്‍ബാസ് സെഡ്1’ പുറത്തിറക്കി  

1 min read
ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 1,599 രൂപയാണ് വില  
ന്യൂഡെല്‍ഹി: ബോള്‍ട്ട് ഓഡിയോ ‘എയര്‍ബാസ് സെഡ്1’ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌റ്റെം ഡിസൈന്‍ ലഭിച്ച ഇയര്‍ഫോണുകളുടെ ബഡുകള്‍ക്ക് പക്ഷേ സിലിക്കണ്‍ ഇയര്‍ ടിപ്പ് നല്‍കിയില്ല. എയര്‍പോഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ഫോണ്‍ ഡിസൈനാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ലോ ലേറ്റന്‍സി ഓഡിയോ, ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ്, ടച്ച് കണ്‍ട്രോളുകള്‍ എന്നിവ സവിശേഷതകളാണ്. വോയ്‌സ് അസിസ്റ്റന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.

  ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച്

ബോള്‍ട്ട് ഓഡിയോ എയര്‍ബാസ് സെഡ്1 ടിഡബ്ല്യുഎസ് ഇയര്‍ഫോണുകള്‍ക്ക് 1,599 രൂപയാണ് വില. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കറുപ്പ്, നീല കളര്‍ ഓപ്ഷനുകളില്‍ സ്വര്‍ണവര്‍ണ സാന്നിധ്യവും വൈറ്റ് ഫിനിഷില്‍ കറുപ്പ് സാന്നിധ്യവും കാണാം. ആമസോണില്‍ ലഭിക്കും.

ബോള്‍ട്ട് ഓഡിയോ പറയുന്നതുപോലെ ‘എക്‌സ്ട്രാ പവര്‍ഫുള്‍ ബാസ്’ ലഭിക്കുന്നതിന് 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ നല്‍കിയിരിക്കുന്നു. കണക്റ്റിവിറ്റിക്കായി പത്ത് മീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ബ്ലൂടൂത്ത് 5.0 ലഭിച്ചു. മികച്ച ഗെയിമിംഗ് അനുഭവം ലഭിക്കുന്നതിന് 120 മില്ലിസെക്കന്‍ഡില്‍ താഴെ ‘അള്‍ട്രാ ലോ ലേറ്റന്‍സി’ ഓഡിയോ സവിശേഷതയാണെന്ന് കമ്പനി അറിയിച്ചു. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ വരെ പ്ലേബാക്ക് ലഭിക്കും.

  നാനോപോര്‍ സെന്‍സറുകള്‍ വികസിപ്പിച്ച് ബ്രിക്-ആര്‍.ജി.സി.ബി ഗവേഷകര്‍

കേസ് തുറന്നിരിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യുന്നതിന് ‘ഹാള്‍ സ്വിച്ച്’ സാങ്കേതികവിദ്യ നല്‍കിയതായി ബോള്‍ട്ട് ഓഡിയോ അറിയിച്ചു. മോണോ മോഡിലും ഉപയോഗിക്കാന്‍ കഴിയും. കോളുകള്‍ക്കും പാട്ടുകളുടെ ട്രാക്ക് മാറ്റുന്നതിനും ശബ്ദം നിയന്ത്രിക്കുന്നതിനും ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ സിരി ആക്റ്റിവേറ്റ് ചെയ്യുന്നതിനും ടച്ച് കണ്‍ട്രോള്‍ ഉപകാരപ്പെടും. പാസീവ് നോയ്‌സ് കാന്‍സലേഷന്‍ മറ്റൊരു സവിശേഷതയാണ്.

Maintained By : Studio3