November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊറോണ വാക്സിന്‍: പാവപ്പെട്ടവര്‍ക്ക് സൗജന്യമാക്കണമെന്ന് മായാവതി

1 min read

ലക്നൗ: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമാക്കണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പ്രസിഡന്‍റ് മായാവതി ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവയ്പ്പ് ദേശീയ നയമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ത്വരിതപ്പെടുത്തിയാല്‍ അത് മികച്ചതാകുമെന്നും ബിഎസ്പി പ്രസിഡന്‍റ് ട്വീറ്റില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമാക്കണമെന്ന് ബിഎസ്പി വീണ്ടും കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിക്കുന്നു, “അവര്‍ പറഞ്ഞു.

കോവിഡ് -19 ന്‍റെ രണ്ടാം തരംഗം തടയാന്‍ ദ്രുതവും നിര്‍ണായകവുമായ നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനുശേഷമാണ് മായാവതിയുടെ ട്വീറ്റ് വന്നത്.വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്തെ 70 ജില്ലകളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് -19 കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചില സംസ്ഥാനങ്ങളില്‍ അണുബാധ വര്‍ധിക്കുന്നതിനിടയില്‍ വാക്സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3