December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനവ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ചെന്നിത്തല

1 min read

തിരുവനന്തപുരം: സംസ്ഥാനവോട്ടര്‍പട്ടികയില്‍ വ്യാപകമായി തിരിമറിനടത്തുകയും കള്ളവോട്ട് ചേര്‍ക്കുകയും ചെയ്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് പരാതി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാ റാം മീണയെ സന്ദര്‍ശിച്ച് നല്‍കി. വോട്ടര്‍മാരുടെ പട്ടിക പരിശോധിച്ചപ്പോള്‍ ഒരു നിയോജകമണ്ഡലത്തിലെ ഒരേ വ്യക്തിക്ക് ഒന്നിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും വിലാസത്തിലും മറ്റ് വിശദാംശങ്ങളിലും ചെറിയ മാറ്റങ്ങളുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

‘നിരവധി മണ്ഡലങ്ങളില്‍ ഈ പൊരുത്തക്കേട് തിരിച്ചറിഞ്ഞതിനാല്‍ വോട്ടര്‍ പട്ടിക കൈകാര്യം ചെയ്യുന്നതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും അകാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാദാപുരം നിയോജകമണ്ഡലത്തില്‍ 6,171 വ്യാജ വോട്ടര്‍മാരുണ്ടെന്നും കൊല്ലം,കഴക്കൂട്ടം,കൊയിലാണ്ടി അമ്പലപ്പുഴ എനന്നിവിടങ്ങളിലെ സ്ഥിതിയും ഇതിനുസമാനമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതാവ് നല്‍കിയ പരാതി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പരിശേധിക്കുമെന്നും സ്ഥിതിഗതികള്‍ ശരിയാക്കിയില്ലെങ്കില്‍ അവര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടത്ത്- 4506, കൊല്ലം-2534, തൃക്കരിപ്പൂര്‍ – 1436, കൊയിലാണ്ടി – 4611, നാദാപുരം – 6171, കൂത്തുപറമ്പ് – 3523, അമ്പലപ്പുഴ – 4750 വോട്ടുകള്‍ ഇത്തരത്തില്‍ കണ്ടെത്തിയതായി ചെന്നിത്തല അറിയിച്ചു.

Maintained By : Studio3