November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇമാജിനിയ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ആക്സെഞ്ചര്‍

കാലിഫോര്‍ണിയയിലെ മൗണ്ടെയ്ന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് നേറ്റീവ് പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സ്ഥാപനമായ ഇമാജിനിയ ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കിയതായി ആക്സെഞ്ചര്‍ അറിയിച്ചു. ലണ്ടനിലും ഇന്ത്യയിലുടനീളവും ഓഫീസുകളുള്ള സ്ഥാപനമാണ് ഇമാജിനിയ. ഇടപാടിന്‍റെ സാമ്പത്തിക നിബന്ധനകള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കല്‍ ആക്സെഞ്ചര്‍ ക്ലൗഡ് ഫസ്റ്റിന്‍റെ ആഗോള ശേഷികളെ പരിപോഷിപ്പിക്കും. ക്ലൗഡിന് പ്രാമുഖ്യം നല്‍കുന്ന പരിവര്‍ത്തനങ്ങള്‍ക്കായി ആഗോളതലത്തില്‍ 200ഓളം ക്ലൈയ്ന്‍റ്സിനാണ് നിലവില്‍ ഇമാജിനിയ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3