September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്മാര്‍ട് ബാങ്കിംഗ് ഓഫറുകളുമായി ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്

1 min read

തിരുവനന്തപുരം: രാജ്യത്തുടനീളമുള്ള അണ്ടര്‍ ബാങ്ക്ഡ് കസ്റ്റമര്‍ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ റീറ്റെയ്ല്‍ ബാങ്കിംഗ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ആഷിഷ് മിശ്ര. ദക്ഷിണേന്ത്യയിലുടനീളം 450-ഓളം ബ്രാഞ്ചുകളുള്ള ബാങ്ക് 2020 ജനുവരിയില്‍ ശാസ്തമംഗലത്താണ് തിരുവനന്തപുരത്തെ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചത്.

‘എളുപ്പമുള്ളതും തടസ്സരഹിതവും സമൂഹത്തിലെ എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും പ്രാപ്യവുമായ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപങ്ങളും വായ്പകളും ആകര്‍ഷകമായ നിരക്കുകളില്‍ ലഭ്യമാണ്. കുറഞ്ഞ ഡോക്യുമെന്‍റേഷനും വാതില്‍പ്പടി സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ശാഖകള്‍ വഴിയും ഡിജിറ്റലായും സേവനങ്ങള്‍ ലഭ്യമാക്കി ആധുനിക ബാങ്കിംഗ് രീതികളിലൂടെ നഗരങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനും ശ്രമിക്കുന്നു് “- ആഷിഷ് മിശ്ര വ്യക്തമാക്കി.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

വീട്ടിലിരുന്ന് സൗകര്യപ്രദമായി ഓപ്പണ്‍ ചെയ്യാനും ഓപ്പറേറ്റ് ചെയ്യാനും സാധിക്കുന്ന ഡിജിറ്റല്‍ സേവിങ്ങ്സ് അക്കൗണ്ടാണ് ഫിന്‍കെയര്‍-101. വസ്തു ഈടിലുള്ള വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കും സ്വര്‍ണപ്പണയ വായ്പകള്‍ക്കുമെല്ലാം ആകര്‍ഷകമായ പലിശ നിരക്കുകളും ലളിതമായ നടപടിക്രമങ്ങളുമാണ് ഉള്ളത്. മൈക്രോ ലോണുകളാണ് മറ്റൊരു പ്രധാന ഉല്‍പ്പന്നം.

Maintained By : Studio3